ഹൃദയംതൊട്ട് കുഞ്ഞുകിരണിന്റെ കത്ത്; കൊവിഡ് കാലത്തെ ഏറ്റവും മനോഹരമായ സന്ദേശമെന്ന് സോഷ്യൽ മീഡിയ
ലോകം മുഴുവൻ കൊറോണ വൈറസ് ഭീതിയിലാണ്. ഈ സാഹചര്യത്തിൽ അകലെയാണെങ്കിലും പ്രിയപ്പെട്ടവരുടെ ചില കരുതലുകൾ ഏറെ സന്തോഷം പകരും. ഇപ്പോഴിതാ ഒരു കൊച്ചുമിടുക്കിയുടെ കത്താണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. യുകെയിൽ താമസമാക്കിയ കിരൺ എന്ന അഞ്ചു വയസുകാരിയാണ് തന്റെ അയൽക്കാരനായ റോൺ അപ്പൂപ്പന്റെ സ്നേഹവിവരങ്ങൾ തിരക്കി കത്തെഴുതിയിരിക്കുന്നത്.
കിരൺ എഴുതിയ കത്ത് ‘അമ്മ ഗുർപ്രീത് ദിവാന സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ ലോകത്തിന്റെ മുഴുവൻ പ്രശംസയ്ക്ക് അർഹയായി ഈ കൊച്ചുമിടുക്കി. കിരണിന്റെ കത്ത് ശ്രദ്ധയിൽപ്പെട്ട റോൺ അപ്പൂപ്പന്റെ കൊച്ചു മകൾ ലൂസിയ തന്റെ അപ്പൂപ്പന് സുഖമാണെന്നും കുഞ്ഞു കിരണിന്റെ അന്വേഷണത്തിന് നന്ദി എന്നും ട്വിറ്ററിൽ കുറിച്ചു. അതിനോടൊപ്പം 93 കാരനായ റോൺ കിരണിനായി ഒരു മറുപടിക്കത്തും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.
എന്തായാലും സമൂഹമാധ്യമങ്ങളുടെ മുഴുവൻ ഹൃദയം കവർന്നിരിക്കുകയാണ് കിരൺ എന്ന കൊച്ചുമിടുക്കി.