രാജ്യത്ത് മെയ് നാല് മുതൽ ലോക്ക് ഡൗണിൽ ഇളവ്: കേന്ദ്രം
April 30, 2020
മെയ് നാല് മുതൽ രാജ്യത്ത് ലോക്ക് ഡൗണിൽ ഇളവ് ഉണ്ടാകുമെന്ന് കേന്ദ്രം. എന്നാൽ മെയ് മൂന്ന് വരെ കർശന നിയന്ത്രണം തുടരുമെന്നും ആഭ്യന്തര മന്ത്രാലയം. അതേസമയം കൊവിഡ് മുക്ത ജില്ലകളിൽ എന്തൊക്ക കാര്യങ്ങളിലാണ് ഇളവുകൾ വരുത്തുക എന്നതിൽ വരും ദിവസങ്ങളിൽ തീരുമാനം ഉണ്ടായേക്കും.
രാജ്യത്ത് നിലവിൽ 129 ഹോട്സ്പോട്ടുകളാണ് ഉള്ളത്. ഇവിടങ്ങളിൽ കർശനമായ നിയന്ത്രണങ്ങൾ തുടർന്നേക്കും. രോഗമുക്തരായ ജില്ലകളിൽ മാത്രമാകും മെയ് മൂന്നിന് ശേഷം ഇളവുകൾ നൽകുക.
മാർച്ച് 21 നാണ് പ്രധാനമന്ത്രി രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. രോഗ വ്യാപനം കുറയാത്തതിനെത്തുടർന്ന് പിന്നീട് വീണ്ടും മെയ് മൂന്ന് വരെ ലോക്ക് ഡൗൺ നീട്ടുകയായിരുന്നു.