മകന്റെ താളത്തിന് അമ്മയുടെ ഡാൻസ്; ക്വാറന്റീൻ ദിനത്തിൽ പുതിയ വീഡിയോയുമായി താരം
April 15, 2020
ലോക്ക് ഡൗണിൽ ബോറടിമാറ്റാൻ ഡാൻസ് ചെയ്തും പാട്ടുപാടിയുമൊക്കെ സമയം ചിലവഴിക്കുകയാണ് താരങ്ങൾ. ഇപ്പോഴിതാ തബലയിൽ താളമിടുന്ന മകനൊപ്പം നൃത്തചുവടുവെയ്ക്കുന്ന ബോളിവുഡ് താരം മാധുരി ദീക്ഷിതിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
വീട്ടിലിരിക്കുമ്പോൾ ചെയ്യാൻ ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുന്നുവെന്നും അത് എന്താണെന്നറിയാൻ വീഡിയോ അവസാനം വരെ കാണണമെന്നുമാണ് മാധുരി വീഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്.
മകൻ അരിൻ തബലയിൽ താളമിടുമ്പോൾ മാധുരി നൃത്തചുവടുവെയ്ക്കുന്നതാണ് ആദ്യം വീഡിയോയിൽ കാണുന്നത്. പിന്നീട് അരിനും മധുരിക്കൊപ്പം നൃത്തം ചെയ്യുന്നതും ദൃശ്യങ്ങളിൽ കാണാം.