‘വിവരങ്ങളുടെ മാത്രമല്ല, വിവരക്കേടുകളുടേയും സ്രോതസ്സാണ് പലപ്പോഴും സാമൂഹ്യ മാധ്യമങ്ങൾ’- ബോധവൽക്കരണ വീഡിയോ പങ്കുവെച്ച് മമ്മൂട്ടി
വളരെ ഫലപ്രദമായ ഒന്നാണ് സമൂഹമാധ്യമങ്ങൾ. ആളുകളിലേക്ക് വളരെ വേഗം വാർത്തകൾ എത്തിക്കാനും മറ്റും സോഷ്യൽ മീഡിയ ഉപകാരപ്രദമാണ്. എന്നാൽ ഇതിനു ധാരാളം ദോഷ വശങ്ങളുമുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കെതിരെ ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് മമ്മൂട്ടി.
‘വിവരങ്ങളുടെ മാത്രമല്ല വിവരക്കേടുകളുടേയും സ്രോതസ്സാണ് പലപ്പോഴും സാമൂഹ്യ മാധ്യമങ്ങൾ.. ആധികാരികമല്ലാത്ത വാർത്തകൾ പങ്കുവെക്കാതിരിക്കുക’.എന്ന കുറിപ്പോടെയാണ് മമ്മൂട്ടി വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
പബ്ലിക് റിലേഷൻസ് വകുപ്പ് തയ്യാറാക്കിയ ഒരു വീഡിയോ ആണ് മമ്മൂട്ടി പങ്കുവെച്ചിരിക്കുന്നത്. കൊറോണ വൈറസിന് മരുന്ന് കണ്ടെത്തിയെന്നും, പച്ചിലയിട്ട വെള്ളത്തെ കുടിച്ചാൽ രോഗം വ്യാപിക്കില്ലെന്നും തുടങ്ങി ഒട്ടേറെ വ്യാജ പ്രചാരണങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്നത്. ഇതിനെതിരെയാണ് ഇത്തരത്തിലൊരു ബോധവൽക്കരണ വീഡിയോ പബ്ലിക് റിലേഷൻസ് വകുപ്പ് ഒരുക്കിയിരിക്കുന്നത്.