‘മുന്നിലുള്ളത് മഹാത്ഭുതങ്ങളോ’; ഒരു മാസത്തിന് ശേഷം പുറംലോകം കണ്ടതിന്റെ സന്തോഷം പങ്കുവെച്ച് മംമ്ത, വീഡിയോ

April 21, 2020

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ വീടിനുള്ളിൽ തന്നെ ആയിരുന്നു എല്ലാവരും. ഇപ്പോഴിതാ ഒരു മാസത്തിന് ലോകം പുറംലോകം കാണാൻ സാധിച്ചതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് നടി മംമ്ത മോഹൻദാസ്. കഴിഞ്ഞ ദിവസമാണ് ചില ജില്ലകളിൽ സർക്കാർ ഇളവ് പ്രഖ്യാപിച്ചത്. ഇതിനെത്തുടർന്ന് പുറത്തിറങ്ങിയ താരം കാറിനകത്തുനിന്നും പുറത്തിറങ്ങാതെയാണ് വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്.

തന്റെ മുന്നിൽ കാണുന്ന ഓരോന്നിനെയും അത്ഭുതത്തോടെയാണ് താരം നോക്കി കാണുന്നത്. കെട്ടിടങ്ങളും വാഹനങ്ങളുമൊക്കെ കാണുമ്പോൾ വളരെ ആകാംഷയാണ് താരത്തിന്റെ മുഖത്ത് വിരിയുന്നത്. ഒന്ന് ശുദ്ധവായു ശ്വസിക്കാനാണ് പുറത്തിറങ്ങിയത് എന്ന് പറയുന്ന മംമ്ത മനോഹരമായ പാട്ടും ആലപിക്കുന്നുണ്ട്.

അതേസമയം ഫോറൻസിക് ആണ് മംമ്തയുടെതായി അവസാനം വെള്ളിത്തിരയിൽ എത്തിയ മലയാളം ചിത്രം. ഐപിഎസ് ഉദ്യാഗസ്ഥയായ റിതിക സേവ്യര്‍ ആയാണ് ചിത്രത്തില്‍ മംമ്ത എത്തുന്നത്. ചിത്രത്തില്‍ സാമൂവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്.

‘രാമസേതു’വാണ് മംമ്ത അഭിനയിച്ചുകൊണ്ടിരിക്കുന്ന മലയാള ചലച്ചിത്രം. ജയസൂര്യ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തും. വി കെ പ്രകാശാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. മെട്രോമാന്‍ ഇ ശ്രീധരന്റെ ജീവിതം പറയുന്ന ചിത്രമാണ് രാമസേതു. ചിത്രത്തില്‍ ജയസൂര്യയാണ് ഇ ശ്രീധരനായെത്തുന്നത്. മെട്രോമാന്‍ ഇ ശ്രീധരന്റെ ഭാര്യ കഥാപാത്രമായി മംമ്തയും ചിത്രത്തിലെത്തുന്നു.