തെരുവിൽ കഴിയുന്നവരെ കുളിപ്പിച്ചും ഭക്ഷണം നൽകിയും വിനു മോഹൻ; അഭിനന്ദിച്ച് മോഹൻലാൽ

April 24, 2020

പ്രിയപ്പെട്ടവരാൽ ഉപേക്ഷിക്കപ്പെട്ട് തെരുവോരങ്ങളിലൂടെ അലയുന്ന നിരവധിപ്പേർക്ക് ഈ ലോക്ക് ഡൗൺ കാലത്ത് തുണയാകുകയാണ് ചലച്ചിത്രതാരം വിനു മോഹനും ഭാര്യയും സുഹൃത്തുക്കളും. ഇത്തരത്തിൽ അലയുന്നവരെ കണ്ടെത്തി കുളിപ്പിച്ച് വൃത്തിയാക്കി നല്ല വസ്ത്രങ്ങളും ഭക്ഷണവും നൽകുകയാണ് വിനു മോഹൻ.

മോഹൻലാലാണ് ഫേസ്ബുക്കിലൂടെ ഈ വിവരം അറിയിച്ചത്. ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഇതിനോടകം 600 ലധികം ആളുകളെ ഇവർ കണ്ടെത്തിക്കഴിഞ്ഞു.

‘ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ, ആരാലും തിരിഞ്ഞ് നോക്കാനില്ലാതെ തെരുവുകളിൽ കഴിയേണ്ടിവരുന്ന ആളുകളുമുണ്ട് നമുക്കിടയിൽ. അവർക്കൊരു ആശ്രയമായ്, അവരെ ഏറ്റെടുത്ത്, കുളിപ്പിച്ച്, നല്ല വസ്ത്രങ്ങളും ഭക്ഷണവും നൽകി, പുതിയ മനുഷ്യരാക്കി മാറ്റുവാൻ മുൻകൈയെടുത്ത് ഇറങ്ങിയ വിനു മോഹൻ, ഭാര്യ വിദ്യ, മുരുഗൻ, അദ്ദേഹത്തിന്റെ തെരുവോരം പ്രവർത്തകർ, എന്നിവരുടെ കൂട്ടായ പ്രവർത്തനഫലമായി ഇതിനോടകം അറുനൂറിലധികം ആളുകളെയാണ് തെരുവുകളിൽ നിന്ന് കണ്ടെത്താനായത്. അവർക്കൊരു ആശ്രയമായി, അവരെ സഹായിക്കാനിറങ്ങിയ എൻ്റെ പ്രിയ കൂട്ടുകാർക്ക് എല്ലാവിധ നന്മകളും നേരുന്നു.’ മോഹൻലാൽ കുറിച്ചു.