കളമശേരി കൊവിഡ് വാർഡിലേക്ക് റോബോട്ടിനെ നൽകി മോഹൻലാൽ; ഭക്ഷണവും മരുന്നും എത്തിക്കാൻ ഇനി മുതൽ കർമ്മി

April 26, 2020

കളമശേരി കൊവിഡ് വാർഡിലേക്ക് റോബോട്ടിനെ നൽകി ചലച്ചിത്രതാരം മോഹൻലാൽ. അസുഖബാധിതരായവർക്ക് ഭക്ഷണവും വെള്ളവും മരുന്നുകളും എത്തിച്ചുനൽകുക, രോഗികൾ ഉപയോഗിച്ച പാത്രങ്ങളും വസ്തുക്കളും അണുവിമുക്തമാക്കി തിരികെ നൽകുക, ഡോക്ടറും രോഗിയും തമ്മിൽ വീഡിയോ കോളിനുള്ള സൗകര്യം ഒരുക്കുക എന്നിവയാണ് റോബോട്ട് ചെയ്യുന്നത്.

മോഹൻലാലിൻറെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷനാണ് കൊവിഡ് വാർഡിലേക്ക് റോബോട്ടിനെ എത്തിച്ചുനൽകിയിരിക്കുന്നത്. കേരള സ്റ്റാർട്ട് അപ്പ് മിഷനിലെ അസിമോവ് റോബോട്ടിക്‌സ് നിർമിച്ച കർമ്മിബോട്ട് എന്ന റോബോട്ടിനെയാണ് ആശുപത്രിയിലേക്ക് നൽകിയിരിക്കുന്നത്.

25 കിലോയോളം ഭാരം വഹിക്കാൻ കർമ്മി റോബോട്ടിന് കഴിയും. സെക്കന്റിൽ ഒരു മീറ്ററോളം വേഗത്തിൽ കർമ്മി സഞ്ചരിക്കും.