‘തുരത്തണം തകർക്കണം ഈ മഹാമാരിയെ’; വിഷുനാളിൽ ഗാനാർച്ചനയുമായി നെടുമുടി വേണു, വീഡിയോ പങ്കുവെച്ച് കേരള പൊലീസ്
April 14, 2020

‘തുരത്തണം തകർക്കണം ഈ മഹാമാരിയെ…ജാതിയില്ല മതവുമില്ല കക്ഷിരാഷ്ട്രീയവുമില്ല…’ ലോകജനതയെ മുഴുവൻ ഭീതിയുടെ മുൾമുനയിൽ നിർത്തിയ കൊറോണ വൈറസിനെതിരെ ഉറച്ച മനസോടെ പോരാടുകയാണ് കേരള ജനത. അതിനൊപ്പം കരുതലും കാവലുമായ് കേരള പൊലീസും നമുക്കൊപ്പമുണ്ട്. ഇപ്പോഴിതാ വിഷു ദിനത്തിൽ ഗാനാർച്ചനയുമായി എത്തിയിരിക്കുകയാണ് ചലച്ചിത്രതാരം നെടുമുടി വേണു.
കൊറോണ വൈറസിനെ തുരത്താൻ എല്ലാവരും ഒരുപോലെ പോരാടണമെന്നാണ് ഗാനത്തിലൂടെ നെടുമുടി വേണു പറഞ്ഞുവയ്ക്കുന്നത്. കേരള പൊലീസാണ് നെടുമുടി വേണുവിന്റെ ഗാനാർച്ച ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.
സിനിമ താരങ്ങൾ ഉൾപ്പെടെ നിരവധിയാളുകൾ കൊറോണ വൈറസ് പ്രതിരോധപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ബോധവത്കരണ വീഡിയോയുമായി രംഗത്തെത്തുന്നുണ്ട്. അതേസമയം രാജ്യത്ത് ലോക്ക് ഡൗൺ 19 ദിവസം കൂടി നീട്ടിയിരിക്കുകയാണ്.