കൊറോണക്കാലത്തെ ഒരു വ്യത്യസ്ത പിറന്നാൾ ആഘോഷം; 90- ആം വയസിൽ അച്ഛന് സർപ്രൈസ് ഒരുക്കി മക്കൾ, വീഡിയോ
April 8, 2020
കൊറോണക്കാലത്ത് സാമൂഹിക അകലം നിർബന്ധമായതിനാൽ എല്ലാ ആഘോഷങ്ങളും മാറ്റിവെച്ചിരിക്കുകയാണ്. എന്നാൽ അച്ഛന്റെ 90 ആം പിറന്നാൾ ഏറ്റവും മനോഹരമാക്കണമെന്ന് നാളുകൾക്ക് മുൻപേ ആലോചിച്ചിരുന്നതാണ് മക്കൾ. പക്ഷെ കൊറോണ വൈറസ് വ്യാപകമായതോടെ പ്ലാനുകൾ എല്ലാം തകിടംമറിഞ്ഞു. എന്നാൽ വ്യത്യസ്തമായ രീതിയിൽ പിറന്നാൾ ആഘോഷിച്ച് അച്ഛന് ഏറ്റവും മനോഹരമായ സമ്മാനം ഒരുക്കിയിരിക്കുകയാണ് അമേരിക്കയിലെ മിസിസിപ്പിയിലെ ഒരു കുടുംബം.
സാമൂഹിക അകലം നിർബന്ധമായതിനാൽ പ്രിയപ്പട്ടവരെല്ലാം അവരവരുടെ കാറുകളിൽ വീടിന് മുന്നിൽ എത്തി പിതാവിന് പിറന്നാൾ ആശംസകൾ നേർന്നു. വാഹനത്തിൽ നിന്നും പുറത്തിറങ്ങാതെ എല്ലാവരും തിരികെ വീടുകളിലേക്ക് മടങ്ങുകയും ചെയ്തു.
സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള പിറന്നാൾ ആഘോഷത്തിന് നിറഞ്ഞ കൈയടിയാണ് സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്.