തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാത്ത സിനിമകളും ഇനി ഓസ്‌കറിന് പരിഗണിക്കും
April 29, 2020
ഓസ്‌കര്‍ ചലച്ചിത്ര പുരസ്‌കാര നിയമം ഭേദഗതി ചെയ്തു. പുരസ്‌കാരത്തിന് അയക്കുന്ന ചലച്ചിത്രങ്ങള്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കണമെന്ന നിയമത്തിനാണ് മാറ്റം വരുത്തിയിരിക്കുന്നത്.
അക്കാദമി ഓഫ് മോഷന്‍ പിക്‌ചേഴ്‌സ് ആര്‍ട്‌സ് ആന്റ് സയന്‍സിലെ 54 അംഗ ഭരണ സമതിയുടെ വിര്‍ച്വല്‍ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു പുതിയ തീരുമാനം. കൊവിഡ് 19 ന്റെ സാഹചര്യത്തില്‍ സിനിമാ തിയേറ്ററുകള്‍ തുറക്കുന്നത് കുറച്ചധികം കാലത്തേയ്ക്ക് പ്രായോഗികമല്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ നിയമം ഭേദഗതി ചെയ്തത്.
അതേസമയം കൊവിഡ് 19 സിനിമാ മേഖലയില്‍ കനത്ത നഷ്ടം സൃഷ്ടിച്ചിട്ടുണ്ടെന്നാണ് ചലച്ചിത്ര പ്രവര്‍ത്തകരുടെ വിലയിരുത്തല്‍.