‘അങ്ങയുടെ കാലത്ത് ജീവിച്ച് ഒരുനോക്ക് കാണുവാൻ ഞാൻ ആഗ്രഹിച്ചു പോകുന്നു’- ഋഷി കപൂറിന്റെ ട്വീറ്റ് പങ്കുവെച്ച് പ്രിയ വാര്യർ
ഒരു പാട്ടിലൂടെ അന്താരാഷ്ട്ര ശ്രദ്ധ നേടിയ താരമാണ് പ്രിയ വാര്യർ വാര്യർ. ഒട്ടേറെ പ്രമുഖർ അന്ന് പ്രിയയെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. അന്തരിച്ച താരം ഋഷി കപൂറും പ്രിയയെ പിന്തുണച്ചിരുന്നു. ഋഷി കപൂറിന്റെ വേർപാടിൽ അനുശോചനം അറിയിക്കുകയാണ് പ്രിയ വാര്യർ.
‘ഞാൻ സ്വയം ആത്മവിശ്വാസമില്ലാതെയിരുന്ന സമയത്ത് എന്നെ പ്രചോദിപ്പിക്കുകയും സഹായിക്കുകയും ചെയ്ത വാക്കുകളാണ് താങ്കളുടേത്’ എന്ന കുറിപ്പുമായി 2018ൽ പ്രിയയെ കുറിച്ച് ഋഷി കപൂർ ട്വീറ്റ് ചെയ്ത പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് പ്രിയ.
മനോഹരമായ മുഖഭാവങ്ങളും കളങ്കമില്ലാത്ത പുഞ്ചിരിയുമാണ് പ്രിയയുടെ പ്രത്യേകതയെന്ന് ഋഷി കപൂർ ട്വീറ്റിൽ പറഞ്ഞിരുന്നു. മാത്രമല്ല, എന്റെ കാലത്ത് എന്തുകൊണ്ട് ജനിക്കാതെപോയി എന്നും ഋഷി കപൂർ ട്വീറ്റിൽ കുറിച്ചിരുന്നു.
‘അങ്ങയുടെ കാലത്ത് ജീവിച്ച് ഒരുനോക്ക് കാണുവാൻ ഞാൻ ആഗ്രഹിച്ചുപോകുന്നു. ആദരാഞ്ജലികൾ’- പ്രിയ വാര്യർ കുറിക്കുന്നു.