അതിജീവന വിശുദ്ധിയിൽ ഇന്ന് റമദാൻ

April 24, 2020

കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലും ആത്മസമർപ്പണത്തിന്റെ സന്ദേശവുമായി ഇന്ന് റമദാൻ. കാപ്പാട് മാസപ്പിറവി ദൃശ്യമായതിനാൽ സംസ്ഥാനത്ത് ഇന്ന് മുതൽ ഒരു മാസത്തേക്ക് വിശ്വാസികൾ വ്രതം അനുഷ്‌ടിക്കും

കൊവിഡ് പശ്ചാത്തലത്തിൽ പ്രാർത്ഥനാലയങ്ങളിൽ പോകാതെ വിശ്വാസികൾ വീട്ടിൽ ഇരുന്ന് പ്രാർത്ഥനകൾ നടത്തും. ഇത് സംബന്ധിച്ച് തീരുമാനം ഇസ്ലാം മതപണ്ഡിതന്മാർ നൽകിയിരുന്നു.

ഇസ്ലാമിക വിശ്വാസ പ്രകാരം ഏറ്റവും അനുഗൃഹീതവും പുണ്യവുമായ മാസമാണിത്. ഇസ്ലാമിന്റെ പഞ്ചസ്‌തംഭങ്ങളിൽ നാലാമത്തെതായ വ്രതാനുഷ്ഠാനം ഈ മാസത്തിലാണ്. അള്ളാഹു ഏറ്റവും പവിത്രമാക്കിയ മാസമാണ് റമദാൻ.

റമദാൻ മാസത്തിലെ പ്രാർഥനകൾക്കും ഖുർ‌ആൻ പാരായണത്തിനും സകാത്ത് നൽകുന്നതിനും ദാനധർമ്മങ്ങൾക്കും മറ്റ് പുണ്യകർമ്മങ്ങൾക്കും കൂടുതൽ പ്രതിഫലം ലഭിക്കുമെന്നാണ് വിശ്വാസം.