44- കാരനിൽ നിന്നും 19- കാരനായി സൂര്യ; ‘സുരറൈ പോട്ര്’ മേക്കിങ് വീഡിയോ
സൂര്യയെ നായകനാക്കി സുധാ കൊങ്ങര സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘സൂരറൈ പോട്ര്’. ഇപ്പോഴിതാ ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രത്തിലെ സൂര്യയുടെ മേക്കിങ് ആണ് ഏറെ ശ്രദ്ധേയം. ചിത്രത്തിൽ മൂന്ന് വ്യത്യസ്ത ഗെറ്റപ്പിലാണ് സൂര്യ എത്തുന്നത്.ചിത്രത്തിനായി മൂന്ന് മാസം കൊണ്ട് 15 കിലോ ഭാരമാണ് സൂര്യ കുറച്ചത്.
സൂര്യയ്ക്കൊപ്പം അപർണ ബാലമുരളിയും എത്തുന്ന ചിത്രം സൂര്യയുടെ 38- മത്തെ സിനിമയാണ്. ഇരുവർക്കും പുറമെ മോഹന്‍ റാവു, പരേഷ് റാവല്‍, ജാക്കി ഷ്രോഫ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്. 2ഡി എന്റര്ടൈന്മെന്റ്സിന്റെയും സീഖ്യാ എന്റര്‍ടെയ്ന്‍മെന്റിന്റെയും ബാനറില്‍ ഗുനീത് മോംഘയാണ് ചിത്രം നിര്‍മിക്കുന്നത്.
എയർ ഡെക്കാൻ സ്ഥാപകൻ ക്യാപ്റ്റൻ ജി ആർ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. വിമാനക്കമ്പനി സ്ഥാപിക്കാൻ അദ്ദേഹം നടത്തിയ പോരാട്ടങ്ങളാണ് സിനിമയുടെ മുഖ്യപ്രമേയം.