ഒരുപാട് തവണ കെട്ടിപ്പിടിച്ച് കരഞ്ഞിട്ടുണ്ട്; അപൂർവ്വ സൗഹൃദത്തിന്റെ കഥ പറഞ്ഞ് സുഹാസിനിയും രേവതിയും

വെള്ളിത്തിരയിലെ കഥാപാത്രങ്ങൾക്കപ്പുറം പലപ്പോഴും താരങ്ങളുടെ സൗഹൃദവും ആരാധകർക്കിടയിൽ ചർച്ചയാകാറുണ്ട്. തെന്നിന്ത്യൻ സിനിമയിലെ പ്രിയതാരങ്ങളായിരുന്നു സുഹാസിനി മണിരത്നവും രേവതിയും. വർഷങ്ങൾക്ക് ശേഷം ഇരുവരും ഒന്നിച്ചെത്തിയിരിക്കുകയാണ്, ഇത്തവണ ഇരുവരും ഒന്നിച്ചത് ഇൻസ്റ്റാഗ്രാം ലൈവിലൂടെയാണ്.
വളരെ വർഷങ്ങളുടെ സൗഹൃദമുണ്ട് ഇരുവരും തമ്മിൽ. ഒരുമിച്ച് അഭിനയിച്ചും, സ്നേഹിച്ചും കഴിഞ്ഞുപോയ സൗഹൃദ കഥ പറയുകയാണ് ഇരുവരും. വളരെ അപൂർവ്വമായി മാത്രമേ ഇരുവരും തമ്മിൽ സംസാരിക്കാറുള്ളു. എങ്കിലും ഒരുപാട് തവണ കെട്ടിപ്പിടിച്ച് കരഞ്ഞതിനെക്കുറിച്ചും തങ്ങൾ ഇപ്പോഴും ഹൃദയത്തിൽ സൂക്ഷിക്കുന്ന മനോഹരമായ സൗഹൃദത്തെക്കുറിച്ചുമൊക്കെ താരങ്ങൾ പങ്കുവെച്ചു.
80 കാലഘട്ടങ്ങളിലാണ് ഇരുവരും വെള്ളിത്തിരയിലെ സജീവ സാന്നിധ്യമായിരുന്നത്. ഒരുപോലെയുള്ള ഒരുപാട് ചിത്രങ്ങൾ ചെയ്തതുകൊണ്ടുതന്നെ പലപ്പോഴും ആരാധകർക്ക് ഇരുവരെയും മാറിപ്പോയിരുന്നു. ഇത്തരം രസകരമായ അനുഭവങ്ങളെക്കുറിച്ചും ഇരുവരും പങ്കുവെച്ചു.