പ്രവാസികളെ ഉടന്‍ നാട്ടില്‍ തിരികെ എത്തിക്കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി
കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഉടനടി തിരികെയെത്തിക്കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പ്രവാസികള്‍ എവിടെയാണോ ഉള്ളത് അവിടെ തന്നെ തുടരണമെന്നും ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. പ്രവാസികളെ മടക്കികൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ നാല് ആഴ്ചത്തേയ്ക്ക് മാറ്റിവെച്ചു. നിലവില്‍ പ്രവാസികളെ മടക്കികൊണ്ടുവന്നാല്‍ അത് കേന്ദ്ര സര്‍ക്കാരിന്റെ യാത്രാ വിലക്കിനു വിരുദ്ധമാകും എന്നും സുപ്രീംകോടതി ചൂണ്ടികാട്ടി.
എന്നാല്‍ ഹര്‍ജിയിലെ ആവശ്യങ്ങള്‍ കോടതി പൂര്‍ണമായും തള്ളിയിട്ടില്ല. ഒരുമാസം കഴിഞ്ഞ് ഇടപെടല്‍ ആവശ്യമെങ്കില്‍ പരിഗണിക്കാമെന്നാണ് കോടതി വിലയിരുത്തല്‍. അതേസമയം പ്രവാസികള്‍ ഉള്ള രാജ്യങ്ങളില്‍ ചികിത്സ ലഭിക്കുന്നുണ്ടെന്നത് അടക്കമുള്ള കാര്യങ്ങളില്‍ ഉറപ്പു വരുത്താമെന്നും സുപ്രീം കോടതി പറഞ്ഞു.
വിദേശത്തു നിന്നും എത്തുന്നവരിലൂടെ കൊവിഡ് രോഗം വീണ്ടും വ്യാപിക്കാന്‍ സാധ്യതയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ രാജ്യത്തേയ്ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലും യുറോപ്യന്‍ രാജ്യങ്ങളിലുമൊക്കെയുള്ള പ്രവാസികളെ ഉടന്‍ തിരികെയെത്തിച്ചാല്‍ രോഗവ്യാപനത്തിനു കാരണമായേക്കും എന്നും സുപ്രീം കോടതി വിലയിരുത്തി.