കൊവിഡ് കാലത്ത് ഓഫറുകളുമായി ടെലികോം കമ്പനികൾ
കൊറോണ വൈറസ് പശ്ചാത്തലത്തിൽ ഉപഭോക്താക്കൾക്ക് പുതിയ ഓഫറുമായി വിവിധ ടെലികോം കമ്പനികൾ. ഏപ്രിൽ 17 വരെ 100 മിനിറ്റ് ഫ്രീ കോളും എസ് എം എസുമാണ് ജിയോ ഉപഭോക്താക്കൾക്ക് നല്കിയിരിക്കുന്നത്. ഈ സൗകര്യം ഇന്ത്യയിലെവിടെ നിന്നും എല്ലാ ജിയോ ഉപഭോക്താക്കൾക്കും ലഭ്യമാകും. അതിന് പുറമെ വാലിഡിറ്റി കഴിഞ്ഞാലും ലോക്ക് ഡൗൺ തീരുന്നത് വരെ ഇൻകമിങ് കോളുകൾ ഉപഭോതാക്കൾക്ക് ലഭിക്കുമെന്നും കമ്പനി അറിയിച്ചു.
ജിയോയ്ക്ക് പുറമെ എയർടെൽ, ബിഎസ്എൻഎൽ, വോഡഫോൺ എന്നിവയും ഉപയോക്താക്കൾക്ക് വിവിധ സൗജന്യ പ്ലാനുകൾ നൽകിയിട്ടുണ്ട്.
ഉപഭോക്താക്കളുടെ പ്രീപെയ്ഡ് പ്ലാനുകളുടെ കാലാവധി ഏപ്രിൽ 17 വരെ എയർടെൽ നീട്ടി. അതിന് പുറമെ പ്രീപെയ്ഡ് അക്കൗണ്ടുകളിൽ പത്ത് രൂപ ക്രെഡിറ്റ് ചെയ്യുമെന്നും എയർടെൽ അറിയിച്ചു.
ഏപ്രിൽ 20 വരെ ബിഎസ്എൻഎൽ സിമ്മുകളൊന്നും നിർത്തലാക്കില്ല. അതിന് പുറമെ സാമ്പത്തീകമായി പിന്നിട്ടുനിൽക്കുന്നവരുടെ അക്കൗണ്ടുകളിൽ 10 രൂപ ക്രെഡിറ്റ് ചെയ്യുമെന്നും കമ്പനി അറിയിച്ചു.
വോഡഫോൺ ഫീച്ചർ ഫോൺ ഉപഭോക്താക്കളുടെ അക്കൗണ്ടുകളിൽ 10 രൂപയും ക്രെഡിറ്റ് ചെയ്തതിന് പിന്നാലെ പ്രീപെയ്ഡ് പാക്കുകളുടെ കാലാവധി വർധിപ്പിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.