‘ഇതാണ് വിജു പ്രസാദിന്റെ ആ വീട്’; ട്രാൻസ് വിശേഷങ്ങളുമായി കലാസംവിധായകൻ

സിനിമയിലെ കഥാപാത്രങ്ങളെപ്പോലെ തന്നെ ചില ചിത്രങ്ങളിലെ സന്ദർഭങ്ങളും സ്ഥലങ്ങളുമൊക്കെ പ്രേക്ഷകഹൃദയങ്ങളിൽ ആഴത്തിൽ ഇടം നേടും. അത്തരത്തിൽ പ്രേക്ഷകർക്ക് ഏറെ സുപരിചിതമായ ഒരു വീടാണ്, ട്രാൻസ് എന്ന ചിത്രത്തിലെ വിജു പ്രസാദിന്റെ വീട്. ഇപ്പോഴിതാ ആ വീടിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തുകയാണ് കലാസംവിധായകൻ അജയൻ ചാലിശ്ശേരി. ചിത്രത്തിൽ കാണുന്ന വീട് കന്യാകുമാരി കടൽക്കരയോട് ചേർന്നുളള ഒരു പഴയ ശൈലിയിലുള്ള കെട്ടിടത്തിന്റെ മുകൾ നിലയാണ്.

സിനിമയിൽ കാണുന്ന വിജു പ്രസാദിന്റെ മുറി, അടുക്കള എന്നിവയെല്ലാം സെറ്റിട്ടതായിരുന്നു. സെറ്റിടുന്നതിന് മുൻപും ശേഷവും എന്ന രീതിയിൽ ചിത്രങ്ങളും അജയൻ പങ്കുവെച്ചു.

അജയൻ ചാലിശ്ശേരിയുടെ കുറിപ്പ് വായിക്കാം..
ഇതാണു വിജു പ്രസാദിന്റെ വീട് ! വളരെ ഭംഗിയേറിയ കന്യാകുമാരി കടൽക്കരയോട് ചേർന്നുളള ഒരു പഴയ ശൈലിയിലൂളള
കെട്ടിടത്തിന്റെ മുകൾ നിലയാണു ഇത്. അതിലെ വാടകക്കാരെ തൽക്കാലം ഒഴിപ്പിച്ച് വിജുവിന്റെ വീടായി മാറ്റിയത്. അടുക്കള നമ്മൾ അതിൽ സെറ്റ് ചെയ്തതാണു. വിജുവിന്റെ മുറി..അനിയന്റെ മുറിയെല്ലാം സെറ്റു ചെയ്തു. പഴയതും നല്ല പോലെ used സാധനങ്ങൾ തപ്പിയെടുത്ത് വീട്ടിൽ നിറക്കുക ആയിരുന്നു. Before after തരത്തിൽ ആണു ഫോട്ടോസ്. വിജുവിന്റെ കുട്ടിക്കാലം ചിത്രീകരിച്ച വീടും പരിസരത്ത് ഉളളത് തന്നെ. അതിന്റെയും പഴയ രൂപവും നമ്മൾ ചെയ്തതും മനസ്സിലാക്കുക.