കോഴിക്കോട് മെഡിക്കല്‍ കോളജിലെ രണ്ട് ഹൗസ് സര്‍ജന്‍മാര്‍ക്ക് കൊവിഡ് 19

April 22, 2020

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രണ്ട് ഹൗസ് സര്‍ജന്‍മാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇരുവരും ഡല്‍ഹിയില്‍ വിനോദയാത്ര പോയിരുന്നു. ഒരു മാസമായി വീട്ടില്‍തന്നെ നിരീക്ഷണത്തിലായിരുന്നു ഇവര്‍. ഇതിനിടെയാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇരുവരെയും പരിശോധിച്ച ആറ് മെഡിക്കല്‍ കോളജ് അധ്യാപകരും ക്വാറന്റീനിലാണ്.

മംഗളാ എക്‌സ്പ്രസില്‍ നിന്നുമാണ് രോഗം പകര്‍ന്നത് എന്നതാണ് പ്രാഥമിക നിഗമനം. ഇവര്‍ക്കൊപ്പം മറ്റ് ഏഴ് പേരും ഡല്‍ഹിയില്‍ പോയിരുന്നു. ഒമ്പത് പേരുടേയും സ്രവം പരിശോധിച്ചു. ഇവരില്‍ രണ്ടു പേരുടെ ഫലമാണ് പോസിറ്റീവായത്.