‘സിസ്റ്ററെ താങ്ക്സ് ഫോർ എവെരിതിങ്’; കൊവിഡ്-19 ഭേദമായി വീട്ടിലേക്ക് മടങ്ങുന്ന യുവാവിനെ സ്നേഹത്തോടെ പറഞ്ഞയച്ച് ആശുപത്രി ജീവനക്കാർ, വീഡിയോ

കൊറോണ വൈറസ് ബാധിച്ച രോഗികളുടെ എണ്ണം ദിനംപ്രതി വർധിച്ചുവരികയാണ്. എന്നാൽ രോഗം ഭേദമായവരെക്കുറിച്ചുള്ള വാർത്തൾ പകരുന്ന ആശ്വാസം ചെറുതല്ല. വൈറസ് ബാധ ഭേദമായി വീടുകളിലേക്ക് തിരികെപ്പോയ 93 വയസുകാരനായ തോമസും 87 വയസുകാരി മറിയാമ്മയും ലോകത്തിന് പകർന്നത് വലിയ ആത്മവിശ്വാസമാണ്. നമ്മുടെ അധികൃതരോടും ആരോഗ്യവിദഗ്ദ്ധരോടുമുള്ള സ്നേഹവും നന്ദിയും.
ഇപ്പോഴിതാ കേരളക്കരയ്ക്ക് ഏറെ ആശ്വാസം പകരുകയാണ് കാസർകോട് നിന്നും രോഗം ഭേദപ്പെട്ട വീട്ടിലേക്ക് മടങ്ങുന്ന ഒരു യുവാവിന്റെ ദൃശ്യങ്ങളും. കാസർകോട് തളങ്കര സ്വദേശിയായ യുവാവ് രോഗം ഭേദപ്പെട്ട് വീട്ടിലേക്ക് മടങ്ങുന്നത് ആഘോഷിക്കുകയാണ് ആശുപത്രി ജീവനക്കാരും രോഗികളുമെല്ലാം. അവസാനം സിസ്റ്ററെ താങ്ക്സ് ഫോർ എവരിതിങ് എന്നും പറഞ്ഞാണ് യുവാവ് ആശുപത്രിയിൽ നിന്നും ഇറങ്ങുന്നത്.
അതേസമയം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊറോണ വൈറസ് ബാധിതർ ഉള്ളത് കാസർകോട് ജില്ലയിലാണ്.