ജീവനക്കാര്‍ക്ക് ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമാക്കി സൊമാറ്റോ

April 23, 2020

കോറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ജീവനക്കാര്‍ക്കെല്ലാം ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമാക്കിയിരിക്കുകയാണ് ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണ സ്ഥാപനമായ സൊമാറ്റോ . കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ആപ്ലിക്കേഷനാണ് ആരോഗ്യ സേതു ആപ്പ്. വ്യക്തികളുടെ ലൊക്കേഷന്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രോഗബാധിതരെയോ നിരീക്ഷണത്തിലുള്ളവരെയോ പിന്തുടര്‍ന്നാല്‍ ഇത് സംബന്ധിച്ച് ആപ്ലിക്കേഷന്‍ മുന്നറിയിപ്പ് നല്‍കുന്നു

ജീവനക്കാര്‍ക്ക് പുറമെ സൊമാറ്റോയുമായി ബന്ധപ്പെട്ട എല്ലാ ഡെലിവറി പാര്‍ട്‌നര്‍മാരും ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമായും ഉപയോഗിക്കണമെന്നാണ് സൊമാറ്റോയുടെ നിര്‍ദ്ദേശം. കൊവിഡ് രോഗബാധിതരുള്ള ഇടങ്ങളില്‍ ചെന്നിട്ടുണ്ടോ എന്ന് സ്വയം പരിശോധിക്കാന്‍ ആരോഗ്യ സേതു ആപ്പ് സഹായിക്കുന്നു.

Read more: മരുഭൂമിയില്‍ അണയാത്ത തീയുമായി ഒരു ഗര്‍ത്തം; കേട്ടിട്ടുണ്ടോ ‘മരണത്തിലേയ്ക്കുള്ള വാതില്‍’ എന്ന്

കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സുരക്ഷിതത്വം കൂടുതല്‍ ഉറപ്പാക്കാനാണ് ആരോഗ്യ സേതു ആപ്പ് എല്ലാ ജീവനക്കാരും ഉപയോഗിക്കണമെന്ന് സൊമാറ്റോ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നവര്‍ ആരോക്കെയാണെന്ന് വെളിപ്പെടുത്തുകയും അതുവഴി ഉപഭോക്താക്കള്‍ക്ക് ധൈര്യം നല്‍കുകയും ചെയ്യുമെന്നും സൊമാറ്റോ വ്യക്തമാക്കി.