ഒളിച്ചുകളിച്ചും മഴ നനഞ്ഞും മൃഗങ്ങൾ; വൈറലായി കൗതുകകാഴ്ചകൾ
ലോക്ക് ഡൗൺ ആയതിനാൽ മനുഷ്യന്മാർ വീടിനകത്ത് ഒതുങ്ങിക്കൂടി, ഇതോടെ സ്വൈര്യമായി പുറത്തുകൂടി ഇറങ്ങിനടക്കുകയാണ് മൃഗങ്ങളും പക്ഷികളും. കാഴ്ചക്കാരുടെ വരവ് ഇല്ലാതായതോടെ മൃഗശാലയിലെ മൃഗങ്ങളും അവരുടെ ഇഷ്ടത്തിന് നടക്കുകയാണ്.
ഇപ്പോഴിതാ മൃഗശാലയിൽ നിന്നുള്ള ചില കൗതുക കാഴ്‌ചകളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മൃഗശാലയിലൂടെ ഒളിച്ചുകളിക്കുന്ന കരടിക്കുട്ടന്മാരെയും മഴ ആസ്വദിച്ച് നടക്കുന്ന കടുവകളെയുമാണ് ചിത്രങ്ങളിൽ കാണുന്നത്.
പലപ്പോഴും കൗതുകമുണർത്തുന്ന മൃഗങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ചിലപ്പോഴൊക്കെ മനുഷ്യന്മാരെക്കാൾ വിവേകത്തോടെ പെരുമാറുന്ന ചില മൃഗങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇത്തരത്തിൽ കഴിഞ്ഞ ദിവസം മറഞ്ഞുകിടക്കുന്ന ട്രാഫിക് കോൺ ഉയർത്തി നേരെ സ്ഥാപിച്ചിട്ട് മെല്ലെ നടന്നു നീങ്ങുന്ന കരടിയുടെ ദൃശ്യങ്ങൾ വൈറലായിരുന്നു. ആരും ഒന്ന് അമ്പരന്നു പോകും കരടിയുടെ ഈ കരുതലോടെയുള്ള പ്രവർത്തി കണ്ടാൽ.