സംസ്ഥാനത്ത് ഇന്ന് ഏഴ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 7 പേർക്ക്. ആരും രോഗമുക്തരായിട്ടില്ല. കാസർകോട് ജില്ലയിൽ നിന്നുള്ള നാലു പേർക്കും വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ നിന്നുള്ള ഒരാൾക്ക് വിതവുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 27 ആയി.
കാസര്‍ഗോഡ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവര്‍ മഹാരാഷ്ട്രയില്‍ നിന്നും വന്നവരാണ്. പാലക്കാട് ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ആള് ചെന്നൈയില്‍ നിന്ന് എത്തിയ ആളാണ്. മലപ്പുറം ജില്ലയില്‍ കുവൈറ്റില്‍ നിന്നും എത്തിയ വ്യക്തിക്കും രോഗം സ്ഥിരീകരിച്ചു. വയനാട് ജില്ലയില്‍ സമ്പര്‍ക്കം വഴിയാണ് രോഗം വന്നത്.
489 പേരാണ് ഇതുവരെ സംസ്ഥാനത്ത് കൊവിഡില്‍ നിന്നും മുക്തി നേടിയത്. ഇന്നലെ വരെ 1307 പേരാണ് അടുത്തിടെ വിദേശത്ത് നിന്നും വന്നത്. ഇതില്‍ 650 പേര് വീട്ടിലും 641 പേര് കൊവിഡ് കെയര്‍ സെന്ററിലും 16 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇതില്‍ 229 പേര് ഗര്‍ഭിണികളാണ്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 27,986 പേര് നിരീക്ഷണത്തിലാണ്. ഇവരില്‍ 27,545 പേര് വീടുകളിലും 441 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 157 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അതേസമയം പ്രധാന മന്ത്രിയുമായുള്ള മുഖ്യമന്ത്രിമാരുടെ ചർച്ചയെത്തുടർന്ന് ഇന്നത്തെ വാർത്താ സമ്മേളനം ഒഴിവാക്കിയിരുന്നു.
Story Highlights: covid updates kerala