കൊവിഡ് നിരീക്ഷണത്തിലായിരുന്ന 18 കാരൻ മരിച്ചു

May 24, 2020
COVID

കൊവിഡ് നിരീക്ഷണത്തിലായിരുന്ന കണ്ണൂർ സ്വദേശി 18 കാരൻ മരിച്ചു. ഒരു മണിക്കൂറിനിടെ കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ മരണമാണിത്. ചെന്നൈയിൽ നിന്നും കഴിഞ്ഞ ദിവസം എത്തിയ മടായി സ്വദേശി റിബിൻ ബാബുവാണ് മരിച്ചത്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധന ഫലം നെഗറ്റീവായിരുന്നു. അതിനാൽ മരണകാരണം കൊറോണ വൈറസ് ബാധ അല്ലെന്നാണ് അധികൃതർ അറിയിക്കുന്നത്.

അതേസമയം കഴിഞ്ഞ ദിവസം പനിയും ഛർദിയും ഉണ്ടായതിനെത്തുടർന്ന് റിബിനെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു.

Story Highlights : 18 year old boy died in kannur