സംസ്ഥാനത്ത് പൊതുഗതാഗതത്തിന് അനുമതി; യാത്രാ ഇളവുകൾ ഇങ്ങനെ
നാലാംഘട്ട ലോക്ക് ഡൗണിൽ സംസ്ഥാനത്ത് പൊതുഗതാഗതത്തിന് സംസ്ഥാന സർക്കാർ അനുമതി നൽകി. ജില്ലയ്ക്കുള്ളിൽ പൊതുഗതാഗതം പുനഃരാരംഭിക്കാമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയത്. ജലഗതാഗതത്തിനും അനുമതിയുണ്ട്.
പൊതുഗതാഗതത്തിൽ ബസുകളുടെ സീറ്റിംഗ് കപ്പാസിറ്റിയുടെ 50% ആളുകളെ മാത്രമേ അനുവദിക്കുകയുള്ളു. കണ്ടെയ്ൻമെന്റ് സോണിൽ പൊതുഗതാഗതത്തിന് അനുമതിയില്ല. അതേസമയം, അന്തർ ജില്ലാ യാത്രയ്ക്ക് ഇനി പാസ്സ് ആവശ്യമില്ല. എന്നാൽ തിരിച്ചറിയൽ രേഖ കരുതണം. വൈകിട്ട് ഏഴുമണി വരെ യാത്ര ചെയ്യാം. എന്നാൽ അന്തർ ജില്ലാ പൊതുഗതാഗതത്തിന് അനുവാദമില്ല.
ലോക്ക് ഡൗണിൽ ഒറ്റപ്പെട്ട വിദ്യാർത്ഥികളെയും ബന്ധുക്കളെയും കൂട്ടിക്കൊണ്ടുപോകുവാനും തൊഴിലിടങ്ങളിൽ കുടുങ്ങിയ തൊഴിലാളികൾക്കും യാത്ര ചെയ്യാൻ അനുമതിയുണ്ട്. മറ്റു ജില്ലകളിലുള്ള ജോലി സ്ഥലത്തേക്ക് ദിവസേന യാത്ര നടത്താൻ പാസ്സ് കരുതണം.
Read More:‘നോക്കെടാ, നമ്മുടെ മാർഗ്ഗേ കിടക്കുന്ന മാർക്കടാ..’- ഓട്ടൻതുള്ളൽ ചിത്രങ്ങൾ പങ്കുവെച്ച് പ്രിയ നടി
സ്വകാര്യ വാഹനങ്ങളിൽ ഒരേ കുടുംബത്തിൽ നിന്നുള്ള മൂന്നുപേർക്ക് യാത്ര ചെയ്യാം. എന്നാൽ ഇരുചക്ര വാഹനങ്ങളിൽ ഒരാൾക്കേ യാത്രാനുമതിയുള്ളു. ഒരേ കുടുംബത്തിലുള്ളയാളാണെങ്കിൽ പിൻസീറ്റ് യാത്ര അനുവദനീയമാണ്. ഓട്ടോറിക്ഷയിൽ ഡ്രൈവറെ കൂടാതെ ഒരാൾക്ക് മാത്രമാണ് യാത്ര ചെയ്യാൻ അനുമതി.
Story highlights-Permission for Public Transport in kerala; Travel discounts