ഷാമ്പൂ ബോട്ടിലിൽ വിരിഞ്ഞ വധൂവരന്മാർ- പാഴ്വസ്തുക്കളില് പ്രതിഭ തെളിയിച്ച് ഒരു മിടുക്കി

ലോക്ക് ഡൗണിൽ സർഗാത്മകത വിരിയിക്കുന്ന തിരക്കിലാണ് പലരും. പാഴ്വസ്തുക്കളില് അമ്പരപ്പിക്കുന്ന രൂപമാറ്റങ്ങളാണ് ഇവർ സൃഷ്ടിക്കുന്നത്. വലിച്ചെറിഞ്ഞു കളഞ്ഞ പല വസ്തുക്കൾക്കും ഇത്രയധികം പ്രയോജനങ്ങളുണ്ടായിരുന്നോ എന്ന് തോന്നിപ്പോകും.
ഉപയോഗ ശേഷം ഷാമ്പൂ ബോട്ടിലുകൾ വലിച്ചെറിയുകയാണ് സാധാരണ എല്ലാവരും ചെയ്യുന്ന കാര്യം. എന്നാൽ ഇനി അങ്ങനെ വലിച്ചെറിയാൻ വരട്ടെ.. കാരണം റോസ്ലിന്റ എന്ന പെൺകുട്ടി തന്റെ കലാവൈഭവം തെളിയിച്ചത് ഉപയോഗ ശൂന്യമായ ഷാമ്പൂ ബോട്ടിലിലാണ്.

രണ്ടുതരത്തിലുള്ള ഷാമ്പൂ ബോട്ടിലുകളിൽ വധൂവരന്മാരുടെ രൂപം തീർക്കുകയായിരുന്നു റോസ്ലിന്റ. ക്രിസ്ത്യൻ വിവാഹമെന്ന പശ്ചാത്തലത്തിൽ വധുവിന് ഗൗണും മുഖപടവും, വരന് സ്യൂട്ടുമെല്ലാം ഒരുക്കിയിട്ടുണ്ട്, റോസ്ലിന്റ.

മനസിൽ വിരിഞ്ഞ ആശയം റോസ്ലിന്റ കുപ്പിയിലേക്ക് പകർത്തുകയും നിർമിച്ചതിന്റെ ഓരോ ഘട്ടങ്ങളും ഉൾപ്പെടുത്തി ഫേസ്ബുക്കിൽ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇതിനുപുറമെ വിവിധ തരത്തിലുള്ള മാസ്കുകളും വീടിനായുള്ള അലങ്കാര വസ്തുക്കളുമൊക്കെ ഇവർ തയ്യാറാക്കിയിട്ടുണ്ട്. ലോക്ക് ഡൗൺ കാലം കാര്യക്ഷമമായി തന്നെ വിനിയോഗിക്കുകയാണ് റോസ്ലിന്റ. ചേർത്തല സ്വദേശിനിയായ റോസ്ലിന്റ, എറണാകുളത്ത് ഒരു സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്യുന്നത്.

Story highlights-shampoo bottle craft by roselinta