മടങ്ങിവരുന്ന പ്രവാസികൾ; പാലിക്കേണ്ടത് ഇവയെല്ലാം

May 6, 2020

കൊവിഡ് മഹാമാരിയെത്തുടർന്ന് അന്യ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ നടക്കുകയാണ്. വിമാന യാത്രാചെലവ് സ്വയം വഹിക്കണമെന്നും കേന്ദ്ര സർക്കാരിന്റെ ആരോഗ്യസേതു ആപ്പ് ഡൗൺ ലോഡ് ചെയ്യണമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പ്രവാസികളുടെ മടങ്ങിവരവിൽ പാലിക്കേണ്ട നിർദ്ദേശങ്ങൾ കേന്ദ്രസർക്കാർ പുറത്തുവിട്ടു.

*പ്രവാസികൾ ഇപ്പോൾ കഴിയുന്ന രാജ്യത്തെ കൊവിഡ് നെഗറ്റീവ് ആണെന്ന പരിശോധന ഫലം സമർപ്പിക്കണം.

*തെർമൽ സ്കാനിങ്ങിന് വിധേയമാകണം.

*വിമാനത്തിൽ കയറുന്നതിന് മുൻപ് രോഗലക്ഷണങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തണം.

*തിരികെ എത്തിയാൽ 14 ദിവസം നിർബന്ധമായും സംസ്ഥാന സർക്കാരിന്റെ മേൽനോട്ടത്തിൽ നിരീക്ഷണത്തിൽ കഴിയണം.

*പരിശോധന ഫലം നെഗറ്റിവായാൽ മാത്രമേ വീടുകളിലേക്ക് അയക്കുകയുള്ളു.

*വീടുകളിൽ എത്തുന്നവർ 14 ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കണം.

അതേസമയം ആദ്യ ഘട്ടത്തിൽ 2250 പേരെ മാത്രമേ വിദേശത്ത് നിന്നും കേരളത്തിലേക്ക് കൊണ്ടുവരുകയുള്ളുവെന്നാണ് സൂചനയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു.

Story highlights: central government restriction for pravasi