വാഹനങ്ങളുടെ ഒറ്റ,ഇരട്ട അക്ക നിയന്ത്രണം നീക്കിയതായി വ്യക്തമാക്കി മുഖ്യമന്ത്രി
ലോക്ക് ഡൗൺ അളവുകളിൽ ഏർപ്പെടുത്തിയിരുന്ന ഒറ്റ, ഇരട്ടയക്ക നമ്പറിനനുസരിച്ചുള്ള നിയന്ത്രണം നീക്കിയതായി മുഖ്യമന്ത്രി വ്യക്തമാക്കി. രാവിലെ ഏഴുമുതൽ വൈകിട്ട് ഏഴുവരെ വാഹനങ്ങൾക്ക് നിരത്തിലിറങ്ങാം. എന്നാൽ കണ്ടെയിൻമെൻറ് സോണുകളിൽ ഈ ഇളവ് ലഭ്യമല്ല. ഇവിടെ അവശ്യ സർവീസുകൾക്ക് മാത്രമാണ് യാത്ര അനുമതി ഉള്ളത്.
ആദ്യ ഘട്ട ലോക്ക് ഡൗണുകളിൽ ഒറ്റ, ഇരട്ട അക്ക വാഹന നമ്പറിനനുസരിച്ച് വാഹനങ്ങൾക്ക് പുറത്തിറങ്ങുന്നതിന് നിയന്ത്രണമുണ്ടായിരുന്നു. എന്നാൽ മൂന്നാം ഘട്ട ലോക്ക് ഡൗൺ നിർദേശങ്ങളിൽ ഈ നിയന്ത്രണം പരാമർശിക്കാത്തതിനാൽ ഇളവുകളുണ്ടെന്നു ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു.
എന്നാൽ ചില സ്ഥലങ്ങളിൽ പോലീസ് വാഹനം തടഞ്ഞിരുന്നു. ഇപ്പോൾ മുഖ്യമന്ത്രി തന്നെ വാർത്ത സമ്മേളനത്തിൽ നിയന്ത്രണത്തിൽ ഇളവുള്ളതായി അറിയിക്കുകയായിരുന്നു.
Story highlights-CM said that the control of the vehicles has been removed