രാജ്യത്ത് 130 റെഡ് സോണുകൾ, കേരളത്തിൽ കണ്ണൂരും കോട്ടയവും

May 1, 2020
Lock Down

കൊറോണ വൈറസ് വ്യാപനത്തിന്റെ വ്യാപ്തിയുടെ അടിസ്ഥാനത്തിൽ രാജ്യത്തെ വിവിധ ഘട്ടങ്ങളായി തിരിച്ചിട്ടുണ്ട്. നിലവിൽ കൂടുതൽ രോഗികളുള്ള രാജ്യത്താകെ 130 ജില്ലകൾ റെഡ്‌സോണിലാണ്. 284 ജില്ലകൾ ഓറഞ്ച് സോണിലും ഉൾപ്പെടുന്നു. കേരളത്തിൽ കോട്ടയവും കണ്ണൂരും റെഡ് സോണിലാണ്.

ഉത്തർ പ്രദേശിൽ 19 റെഡ് സോണുകളുണ്ട്. മഹാരാഷ്ട്രയിൽ 14 റെഡ് സോണുകളും തമിഴ്‌നാട്ടിൽ 12, ഡൽഹിയിൽ 11 റെഡ് സോണുകളുമാണ് ഉള്ളത്. രാജ്യത്ത് ലോക്ക് ഡൗൺ മെയ് മൂന്ന് വരെയാണ്, മേയ് മൂന്നിന് ശേഷവും റെഡ് സോണുകളിൽ കടുത്ത നിയന്ത്രണങ്ങൾ തുടരും. മറ്റ് ജില്ലകളിൽ ഭാഗികമായി ഇളവുകൾ ലഭ്യമാകും.

അതേസമയം രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 35,043 ആയി. ഇന്ത്യയില്‍ കൊവിഡ് രോഗം മൂലം 1147 പേരാണ് മരണത്തിന് കീഴടങ്ങിയത്.  ഇതുവരെ 8888 പേര്‍ കൊവിഡ് രോഗത്തില്‍ നിന്നും മോചിതരായിട്ടുണ്ട്. ഇന്ത്യയിൽ മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം കൊവിഡ് രോഗികളുള്ളത്. 9915 പേര്‍ക്ക് മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചു. 7890 പേരാണ് നിലവില്‍ അവിടെ ചികിത്സയിലുള്ളത്. 432 മരണങ്ങളും മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.