സംസ്ഥാനത്ത് ഇന്ന് 42 പേർക്ക് കൊവിഡ്
സംസ്ഥാനത്ത് ഇന്ന് 42 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂർ സ്വദേശികളായ 12 പേർക്കും കാസർകോട് സ്വദേശികളായ ഏഴുപേർക്കും കോഴിക്കോട്, പാലക്കാട് സ്വദേശികളായ അഞ്ചു പേർക്ക് വീതവും, തൃശൂര്‍, മലപ്പുറം സ്വദേശികളായ നാല് പേര്‍ക്ക് വീതവും, കോട്ടയം സ്വദേശികളായ രണ്ട് പേര്‍ക്കും, കൊല്ലം, പത്തനംതിട്ട വയനാട് സ്വദേശികളായ ഓരോരുത്തര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
അതേസമയം, രണ്ട് പേര്‍ക്ക് ഇന്ന് കൊവിഡ് ഭേദമായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 21 പേര് മഹാരാഷ്ട്രയില്‍ നിന്ന് എത്തിയവരാണ്. തമിഴ്നാട്, ആന്ധ്രാ പ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് വന്ന ഓരോരുത്തര്‍ക്കും രോഗബാധയുണ്ടായി. വിദേശത്ത് നിന്ന് വന്ന 17 പേര്‍ക്കാണ് കൊവിഡ് ഇന്ന് പോസിറ്റീവായത്. കണ്ണൂരില്‍ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കോഴിക്കോട് ഇന്ന് രോഗം സ്ഥിരീകരിച്ചത് ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കാണ്.
സംസ്ഥാനത്ത് ഇതുവരെ 732 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 216 പേര് ഇപ്പോള്‍ ചികിത്സയിലാണ്.
Story highlights- covid-19 kerala updates