സംസ്ഥാനത്ത് ഇന്ന് 62 പേർക്ക് കൊവിഡ്
May 29, 2020
കേരളത്തിൽ ഇന്ന് 62 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പാലക്കാട്- 14, കണ്ണൂർ -ഏഴ്, തൃശ്ശൂർ- ആറ്, പത്തനംതിട്ട -ആറ്, മലപ്പുറം- അഞ്ച്, തിരുവനന്തപുരം- അഞ്ച്, കാസർകോട്- നാല്, എറണാകുളം- നാല്, ആലപ്പുഴ- മൂന്ന്, വയനാട് -രണ്ട്, കൊല്ലം- രണ്ട്, കോട്ടയം, ഇടുക്കി, കോഴിക്കോട് ഒന്നുവീതം എന്നിങ്ങനെയാണ് ഇന്ന് രോഗബാധിതർ.
33 പേര് വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ തിരിച്ചെത്തിയ 23 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട് – 10, മഹാരാഷ്ട്ര- 10, കർണ്ണാടക, ദില്ലി പഞ്ചാബ് ഒന്നുവീതം എന്നിങ്ങനെയാണ് ഇന്ന് രോഗം ബാധിച്ചവരുടെ കണക്ക്. ഒരാൾക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. ഇന്ന് 10 പേർക്കാണ് കൊവിഡ് ഭേദമായത്.
Story highlights-Covid 19 kerala updates