സംസ്ഥാനത്ത് ഇന്ന് 29 പേർക്ക് കൊവിഡ്
May 18, 2020
സംസ്ഥാനത്ത് ഇന്ന് 29 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 21 പേർ വിദേശത്ത് നിന്നും വന്നവരും 7 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. അതേസമയം, ഇന്ന് ആർക്കും രോഗം ഭേദമായിട്ടില്ല എന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കൊല്ലം 6, തൃശൂർ 4, തിരുവനന്തപുരം 3, കണ്ണൂർ 3, പത്തനംതിട്ട 2, ആലപ്പുഴ 2, കോട്ടയം 2, കോഴിക്കോട് 2, കാസർകോട് 2, എറണാകുളം 1, പാലക്കാട് 1, മലപ്പുറം 1 എന്നിങ്ങനെയാണ് ഇന്ന് രോഗം ബാധിച്ചവരുടെ കണക്ക്. കണ്ണൂരിൽ ഒരാൾക്ക് സമ്പർക്കം വഴി രോഗം ബാധിച്ചു.
ഇതുവരെ 630 പേർക്കാണ് കേരളത്തിൽ കൊവിഡ് ബാധിച്ചത്. 130 പേർ ചികിത്സയിലുണ്ട്. ഇന്നുമാത്രം 127 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 67789 പേർ നിരീക്ഷണത്തിലുണ്ട്. വീടുകളിൽ 67316 പേരും ആശുപത്രികളിൽ 473 പേരുമുണ്ട്.
Story highlights- covid 19 kerala updates