സംസ്ഥാനത്ത് ഇന്ന് 24 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; അഞ്ചുപേർക്ക് രോഗ മുക്തി

സംസ്ഥാനത്ത് ഇന്ന് 24 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പാലക്കാട് ഏഴുപേർക്കും, മലപ്പുറത്ത് നാലുപേർക്കും, കണ്ണൂരിൽ മൂന്നുപേർക്കും, തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂർ ജില്ലകളിൽ രണ്ടുപേർക്ക് വീതവും, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കാസർകോട് ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
അതേസമയം ഇന്ന് അഞ്ചുപേർ കൊവിഡ് മുക്തരായതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. തൃശൂര്‍ സ്വദേശികളായ രണ്ടു പേരുടെയും കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ് സ്വദേശികളായ ഓരോരുത്തരുടെയും ഫലമാണ് ഇന്ന് നെഗറ്റീവായത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര് വിദേശത്ത് നിന്ന് വന്നവരാണ്. മഹാരാഷ്ട്രയില്‍ നിന്ന് വന്ന എട്ടുപേര്‍ക്കും തമിഴ്നാട്ടില്‍ നിന്ന് വന്ന മൂന്നുപേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.സംസ്ഥാനത്ത് ആകെ 666 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 161 പേര് ഇപ്പോള്‍ ചികിത്സയിലാണ്.
Story highlights-covid 19 kerala updates