കൈയടിക്കാതിരിക്കാന്‍ ആവില്ല ഈ പ്രകടനത്തിന്; മനസ്സ് കവര്‍ന്ന് ഒരു ‘വയലിന് മുത്തശ്ശി’
കലയ്ക്ക് പ്രായമെന്ന ഒന്നില്ല. കലയെ അത്രമേല്‍ സ്നേഹിക്കുന്നവരുടെ പ്രകടനങ്ങളും പലപ്പോഴും പ്രായത്തെ വെല്ലാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ് ഒരു മുത്തശ്ശി. പേരോ സ്ഥലമോ മറ്റ് വിവരങ്ങളോ അറിയില്ലെങ്കിലും ഈ മുത്തശ്ശി തന്റെ കലാപ്രകടനം കൊണ്ട് സമൂഹമാധ്യമങ്ങളില്‍ സംഗീതം നിറച്ചു കഴിഞ്ഞു.
വയലിനില്‍ മനോഹരമായ പ്രകടനാണ് മുത്തശ്ശി കാഴ്ചവയ്ക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ നിരവധിപ്പേര്‍ ഈ മനോഹര വീഡിയോ പങ്കുവയ്ക്കുന്നുണ്ട്. പ്രായത്തെപ്പോലും വെല്ലുന്ന പ്രകടനമാണ് ഈ മുത്തശ്ശി കാഴ്ചവയ്ക്കുന്നതും.
Read more:ഗംഭീര ആലാപനവുമായി മകള്‍, പാട്ടിന് കോറസ് പാടി അമ്മ; കലത്തില്‍ താളമിട്ട് അച്ഛനും: വൈറല്‍ വീഡിയോ
കലാകാരന്മാര്ക്ക് മുന്പില് ഇക്കാലത്ത് അവസരങ്ങളുടെ തുറന്ന വാതായനങ്ങള്‍ ഒരുക്കുകയാണ് സമൂഹമാധ്യമങ്ങള്‍. അറിയപ്പെടാതിരുന്ന പല കലാകാരന്മാരെയും കലാകാരികളേയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിലും സോഷ്യല്‍മീഡിയ നിസ്തുലമായ പങ്കുവഹിക്കുന്നുണ്ട്. വിറകുവെട്ടുന്നതിനിടയില്‍ പാട്ടുപാടിയും അടുക്കള ജോലിക്കൊപ്പം പാട്ടുപാടിയുമെല്ലാം പലരും സൈബര്‍ ലോകത്ത് താരമാകുന്നു.