മുഖസൗന്ദര്യത്തിന് വീട്ടിൽ പരീക്ഷിക്കാവുന്ന ചില എളുപ്പവഴികൾ
നമുക്ക് വീടുകളിൽ സുലഭമായി ലഭിക്കുന്ന പല വസ്തുക്കളും ചർമ്മ സംരക്ഷണത്തിന് അത്യുത്തമമാണ്. മുഖമാണ് മനസിന്റെ കണ്ണാടിയെന്നാണ് പറയാറുള്ളത്. അതുകൊണ്ടുതന്നെ മുഖത്തുണ്ടാകുന്ന പ്രശ്‍നങ്ങൾ പലപ്പോഴും നമ്മെ അസ്വസ്ഥരാക്കും. മുഖത്തെ ചുളിവുകൾ, മുഖക്കുരു, ബ്ലാക്ക് ഹെഡ്‌സ്, മുഖത്തെ രോമവളര്‍ച്ച ചുണ്ടുകളിലെ വിണ്ടു കീറലുകളും വരൾച്ചയുമൊക്കെ പലരെയും അലട്ടുന്ന പ്രശ്നമാണ്.
വീട്ടിൽ ഇരിക്കുമ്പോൾ ചർമ്മ സംരക്ഷണത്തിനായി ചെയ്യാൻ കഴിയുന്ന ചില പൊടികൈകളുണ്ട്. ചർമ്മത്തിന് കൂടുതൽ പ്രായം തോന്നിക്കുന്നത് പലരെയും അലട്ടുന്ന പ്രശ്നമാണ്. വരണ്ട ചര്‍മം, പോഷകങ്ങളുടെ കുറവ്, വെള്ളം കുടിയ്ക്കാത്തത്, സ്‌ട്രൈസ്, ഉറക്കക്കുറവ്, അമിതമായി വെയിലേല്‍ക്കുന്നത് തുടങ്ങിയവയെല്ലാം ചർമ്മത്തിൽ പ്രായം കൂടുതൽ തോന്നിയ്ക്കാൻ കാരണമാകും.
മുഖസൗന്ദര്യത്തിനായി വീട്ടിൽ പരീക്ഷിക്കാവുന്ന ചില പൊടികൈകൾ നോക്കാം.
കുക്കുമ്പർ
മുഖകാന്തിക്ക് ഏറ്റവും നല്ല മാർഗമാണ് കുക്കുമ്പർ ഫേസ്‌പാക്ക്. കുക്കുമ്പറിൽ സിലിക അടങ്ങിയതാണ്. അതിനാൽ ഇത് മുഖത്തെ ചുളിവുകള്‍ നീക്കി മുഖത്തിനു പ്രായക്കുറവു തോന്നാൻ സഹായിക്കും. ഇത് കോശങ്ങള്‍ക്ക് മുറുക്കം നല്‍കി ചര്‍മം അയയാതെ കാത്തു സൂക്ഷിയ്ക്കുന്നു. ഒരു കുക്കുമ്പർ കട്ട് ചെയ്ത ശേഷം ഒരു മുട്ടയുടെ വെള്ള, ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങാനീര്, അല്‍പം പുതിന ഇല, അല്‍പം ആപ്പിള്‍ ഉടച്ചത് എന്നിവ ചേര്‍ക്കുക. ഇവ എല്ലാംകൂടി ചേർത്ത് അരച്ചെടുക്കുക. ഇത് മുഖത്തു പുരട്ടി കുറച്ച് സമയങ്ങൾക്ക് ശേഷം കഴുകി കളയുക.
തക്കാളി
മുഖക്കുരു, വരണ്ട ചര്‍മ്മം, കണ്ണിന് ചുറ്റുമുള്ള കറുത്തപാടുകള്‍ എന്നീ പ്രശ്നങ്ങള്‍ അകറ്റാന്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില എളുപ്പമാർഗങ്ങളിൽ പ്രധാനമായ ഒന്നാണ് തക്കാളി.
ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമായ തക്കാളി ആരോഗ്യം മാത്രമല്ല, സൗന്ദര്യവും തരും. തക്കാളി ഫേസ് പായ്ക്കുകള്‍ ചര്‍മ്മത്തിലെ വരകളും ചുളിവുകളും നീക്കം ചെയ്യുന്നതിനും മുഖക്കുരു തടയുന്നതിനും നല്ലതാണ്. മുഖത്തെ കരുവാളിപ്പ് മാറ്റാൻ പ്രയോഗിക്കാവുന്ന എളുപ്പമാർഗങ്ങളിൽ ഒന്നാണ് തക്കാളി.
അല്പം ചെറുപയർപൊടിയും മഞ്ഞൾപൊടിയും ചേർത്ത മിശ്രിതത്തിലേക്ക് ഒരു കഷണം തക്കാളി എടുത്തശേഷം ഇതില്‍ മുക്കി മുഖത്ത് നല്ലവണ്ണം തേച്ചുപിടിപ്പിക്കാം. പത്തോ പതിനഞ്ചോ മിനിറ്റിന് ശേഷം ഇത് കഴുകിക്കളയാം. ചെറുനാരങ്ങാനീരും പഞ്ചസാരയും ചേര്‍ത്ത് യോജിപ്പിച്ച മിശ്രിതം തക്കാളിയുമായി ചേർത്ത് സ്ക്രബ്ബ് ചെയ്യുക. കുറച്ച് സമയത്തിന് ശേഷം കുറച്ച് തക്കാളി നീരെടുത്ത് അതിലേക്ക് രണ്ട് ടീസ്പൂണോളം കട്ടത്തൈരും ഒരു പകുതി ചെറുനാരങ്ങയുടെ നീരും ഒരു സ്പൂണ്‍ തേനും ചേര്‍ക്കുക. ഇത് നന്നായി യോജിപ്പിച്ച ശേഷം മുഖത്ത് തേയ്ച്ചുപിടിപ്പിക്കുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ ഫേസ്‌പാക്ക് ഉപയോഗിക്കാവുന്നതാണ്.
Read also: കെപിഎസി ലളിതയ്ക്ക് ഒരു പിന്മുറക്കാരിയോ..; ഭാവാഭിനയത്തിൽ അതിശയിപ്പിച്ച് കുഞ്ഞുമിടുക്കി, വിഡീയോ
നാരങ്ങ
പഞ്ചസാരയും നാരങ്ങാനീരും വെള്ളവും ഉപയോഗിച്ച് തയ്യാറാക്കുന്ന മിശ്രിതം ഉപയോഗിച്ച് ഫേഷ്യല്‍ ചെയ്‌താല്‍ മുഖത്തെ മുഖത്തെ ബ്ലാക്ക് ഹെഡ്‌സ് ഇല്ലാതാക്കാണ് സാധിക്കും. രോമവളര്‍ച്ച കുറയ്‌ക്കാനും ചുളിവുകൾ തടയാനും ഇത് ഉത്തമമാണ്.
നാരങ്ങാനീരും തേനും ചേർത്ത മിശ്രിതമുപയോഗിച്ച് മുഖം മസാജ് ചെയ്താൽ ഒരുപരിധിവരെ ബ്ലാക്ക് ഹെഡ്‌സ് ഇല്ലാതാക്കാൻ സാധിക്കും. അതുപോലെ നാരങ്ങാനീരും വെള്ളരിക്ക ജ്യൂസും ചേർത്ത മിശ്രിതവും മുഖത്ത് അല്പസമയം തേച്ചുപിടിപ്പിക്കുന്നത് മുഖകാന്തി വർധിപ്പിക്കും. ശേഷം കോട്ടൺ ഉപയോഗിച്ച് ഈ മിശ്രിതം മുഖത്ത് നിന്നും തുടച്ചുമാറ്റാം.
തൈര്
ശരീരത്തിന്റെ സൗന്ദര്യം സംരക്ഷിക്കുന്നതിനും തൈര് പ്രധാന പങ്ക് വഹിക്കുന്നുണ്ട്. മുഖക്കുരുവിനും മുഖത്തുണ്ടാകുന്ന കറുത്ത പാടുകൾക്കുംവരെ ശാശ്വത പരിഹാരമാണ് തൈര്. തൈര് മുഖത്തു പുരട്ടുന്നത് ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. ഇതിലെ ലാക്ടിക് ആസിഡ് ചര്‍മത്തിന് നിറം നല്‍കും. നല്ലൊരു ബ്ലീച്ചിംഗ് ഗുണമാണ് ലാക്ടിക് ആസിഡ് തൈരിനു നല്‍കുന്നത്. യാതൊരു പാര്‍ശ്വഫലങ്ങളും കൂടാതെ ചര്‍മം വെളുപ്പിയ്ക്കും പാടുകൾ ഇല്ലാതാക്കുന്നതിനും തൈര് സഹായിക്കും.
മോര്
ഒരു കപ്പ് മോരില്‍ 4 ടേബിള്‍ സ്പൂണ്‍ വേവിച്ച ഓട്‌സ്മീല്‍ തണുത്തതിന് ശേഷം ചേര്‍ത്തിളക്കുക. ഇതില്‍ ഒരു ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍, ബദാം ഓയില്‍ എന്നിവ ചേര്‍ക്കുക. ഇത് മുഖത്തും കഴുത്തിലും പുരട്ടി 20 മിനിറ്റു കഴിഞ്ഞു കഴുകിക്കളയാം. ചര്‍മത്തിലെ ചുളിവുകള്‍ കളയാനുള്ള എളുപ്പവഴിയാണിത്.
കറ്റാർ വാഴ
കറ്റാർവാഴ ജെൽ മുഖത്ത് തേയ്ച്ച് പിടിപ്പിക്കുന്നതും ബ്ലാക്ക് ഹെഡ്‌സ് മാറ്റാൻ നല്ലൊരു മാർഗമാണ്. ഐസ് ക്യൂബ് മസാജയം ഇതിന് ഉത്തമപരിഹാരമാണ്.
Story Highlights: Home made beauty tips