കെ എസ് ചിത്രയ്ക്ക് ഒപ്പം പലയിടങ്ങളില്‍ ഇരുന്ന് അവരും പാടി; ഡയലോഗുമായി സുരേഷ് ഗോപിയും: മനോഹരം ഈ ഗാനം

May 9, 2020
kaayangal nooru

പാട്ടോളം മനോഹരമായ വേറെന്തുണ്ട്… അതുകൊണ്ടാണല്ലോ ഭാഷയുടെയും ദേശത്തിന്റേയുമെല്ലാം അതിര്‍വരമ്പുകള്‍ സംഗീതം ഭേദിക്കുന്നതും. ലോക്ക് ഡൗണ്‍ കാലത്ത് ആസ്വകഹൃദങ്ങളിലേയ്ക്ക് ഒരു സുന്ദര ഗാനം കൂടി. തമിഴ് ഗാനമാണെങ്കിലും മലയാളികളുടെ പ്രിയ ഗായകരെല്ലാം ഒരുമിച്ചിരിക്കുന്നു ഈ ഗാനത്തില്‍.

‘കായങ്ങള്‍ നൂറ്…’ എന്ന തമിഴ് ഗാനത്തിന്റെ വീഡിയോ ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നു. പാട്ടിനിടയ്ക്കുള്ള സുരേഷ് ഗോപിയുടെ തമിഴ് ഡയലോഗ് ആണ് വീഡിയോയുടെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്. ‘തോഴാ… ഇതുതാന്‍ കാലം… ഉനക്കാകെ കാലം സേര്‍ത്തുവെച്ച കായം….’ എന്ന് ആരംഭിയ്ക്കുന്ന ഗാനം ഇതിനോടകംതന്നെ പലരും ഏറ്റുപാടിത്തുടങ്ങി.

ചലച്ചിത്ര പിന്നണി ഗായകന്‍ അരുണ്‍ ഗോപനാണ് ഗാനത്തിന് ഈണം നല്‍കിയും സംവിധാനം നിര്‍വഹിച്ചിരിക്കുന്നതും. മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയുടെ സുന്ദരമായ ആലാപനത്തോടെയാണ് ഗാനം അവസാനിക്കുന്നത്.

Read more: “ആ പാട്ട് കേട്ട് ഞാന്‍ അറിയാതെ എണീറ്റിരുന്നു…”; കുരുന്ന് ഗായികയുടെ അതിഗംഭീര ആലാപനത്തെ പ്രശംസിച്ച് ജി വേണുഗോപാല്‍

കെ എസ് ചിത്രയ്‌ക്കൊപ്പം മധു ബാലകൃഷ്ണന്‍, ഹരീഷ് ശിവരാമകൃഷ്ണന്‍, മൃദുല മാര്യര്‍, നജീം അര്‍ഷാദ്, അമൃത സുരേഷ്, സിതാര കൃഷ്ണകുമാര്‍, സയനോര ഫിലിപ്പ്, അഭിരാമി സുരേഷ്, സത്യപ്രകാശ് ധര്‍മര്‍, നിരഞ്ജ് സജിന്‍ തുടങ്ങിയവരും പാട്ടില്‍ ചേര്‍ന്നിരിക്കുന്നു. ലോക്ക് ഡൗണ്‍ ആയതിനാല്‍ പല ഇടങ്ങളിലിരുന്നാണ് ഇവര്‍ പാടിയത്. വിഷ്ണു രാജിന്റേതാണ് ഗാനത്തിലെ വരികള്‍. ലാല്‍ കൃഷ്ണന്‍ എസ് അച്ചുതന്‍ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നു.

Story Highlights: kaayangal nooru video Song by KS Chitra and Suresh Gopi