സംസ്ഥാനത്ത് കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഞായറാഴ്ച വരെ ഇടിയോടുകൂടിയ മഴ പെയ്യും. ഇതേതുടർന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച ഇടുക്കി, മലപ്പുറം ജില്ലകളിലും, വെള്ളിയാഴ്ച ഇടുക്കിയിലും, ഞായറാഴ്ച എറണാകുളം, ഇടുക്കി, മലപ്പുറം, ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത ഉള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചിട്ടുണ്ട്.
അതേസമയം കേരളത്തിൽ ഇത്തവണയും കാലവർഷം നേരത്തെ എത്തുമെന്നും അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നും കലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇത്തവണ ജൂൺ ഒന്നിന് തന്നെ കേരളത്തിൽ മഴ തുടങ്ങും. കഴിഞ്ഞവർഷത്തെ അതേ തോതിലോ അതിലധികമായോ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.
Read also: വിസ്മയകാഴ്ചകൾ ഒരുക്കി തലയെടുപ്പോടെ ‘താംഗ് കലാത്ത്’; അവിശ്വസനീയം ഈ നിർമിതി
അതേസമയം ഈ വർഷം വേനൽമഴ കുറഞ്ഞതും, താപനില വർധിച്ചതും മഴ അധികം ലഭിക്കുന്നതിന് കാരണമായാതെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്.
Story Highlights: kerala heavy rain alert