കേരളത്തിൽ മെയ് 17 വരെ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധയിടങ്ങളിൽ യെല്ലോ അലർട്ട്
May 13, 2020
കേരളത്തിൽ മെയ് 17 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മെയ് 13, 14, 17 തിയതികളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
അതേസമയം അടുത്ത മൂന്ന് മണിക്കൂറിനിടെ എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, തൃശൂർ, തിരുവനന്തപുരം, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വരെ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വിവിധ ജില്ലകളിലെ യെല്ലോ അലർട്ട്
മെയ് 13: പത്തനംതിട്ട, എറണാകുളം, ഇടുക്കി
മെയ് 14 : ഇടുക്കി
മെയ് 15: ഇടുക്കി, മലപ്പുറം
മെയ് 16: എറണാകുളം, ഇടുക്കി, പാലക്കാട്, തൃശൂർ
മെയ് 17: എറണാകുളം, പാലക്കാട്, ആലപ്പുഴ, ഇടുക്കി
Story Highlights: kerala weather updates