‘ഈ കൊറോണയൊക്കെ ചത്ത് പോകണേ..’; വൈറലായി കൊച്ചുമിടുക്കിയുടെ പ്രാർത്ഥന
May 1, 2020
എങ്ങും കൊറോണ വൈറസിനെക്കുറിച്ച് മാത്രമാണ് സംസാരം. കൊറോണ വൈറസിനെ ഇല്ലാതാക്കാൻ ആരോഗ്യപ്രവർത്തകരും അധികൃതരുമെല്ലാം അഹോരാത്രം പോരാടുകയാണ്. എന്നാലും ഇതിനൊരു പരിഹാരവും ഉണ്ടാകുന്നില്ല. ഇപ്പോഴിതാ കൊറോണ വൈറസിനെ പ്രാർത്ഥിച്ച് നാടുകടത്താൻ ശ്രമിക്കുകയാണ് ഒരു കൊച്ചുമിടുക്കി. വൈറസൊക്കെ ചത്തുപോകാൻ പ്രാർത്ഥിക്കുന്ന നാലു വയസുകാരി സാത്വിക നമ്പ്യാർ ആണ് സമൂഹമാധ്യമങ്ങളിൽ ചിരി പടർത്തുന്നത്.
‘അച്ഛനും അമ്മയ്ക്കും സുഖായിരിക്കണേ…അമ്മമ്മയ്ക്ക് സുഖായിരിക്കണേ…അമ്മായിക്കും സുഖായിരിക്കണേ…എനിക്കും സുഖായിരിക്കണേ… കൊറോണയൊക്കെ ചത്തു പോണേ…’ എന്നാണ് ഈ കുഞ്ഞ് പൂജാ മുറിയിൽ ഇരുന്ന് പ്രാർത്ഥിക്കുന്നത്. പാലക്കാട്ട് സ്വദേശിയായ ഈ കുഞ്ഞുമകളുടെ പ്രാർത്ഥന അമ്മ സൂര്യ ലക്ഷ്മിയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
എന്തായാലും സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ് ഈ മിടുക്കി.
വീഡിയോ കാണാം