രാജ്യത്ത് ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേയ്ക്ക് കൂടി നീട്ടി

May 1, 2020

രാജ്യത്ത് ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേയ്ക്ക് കൂടി നീട്ടി. ലോക്ക്ഡൗണ്‍ സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.

രണ്ടാം ഘട്ട ലോക്ക്ഡൗണ്‍ മെയ് മൂന്നിന് അവസാനിക്കാനിരിക്കെയാണ് പുതിയ തീരുമാനം. മൂന്നാം ഘട്ട ലോക്ക്ഡൗണ്‍ മെയ് 17 വരെയാകും.  അതേസമയം ഇളവുകളും നിബന്ധനകളും സംബന്ധിച്ച വിവരണങ്ങള്‍ ഉടന്‍ പുറത്തുവിടും.