ഇതാണ്, മമ്മൂട്ടിയുടെ ‘ലോക്ക് ഡൗൺ’ വീട്

ലോക്ക് ഡൗൺ ദിനങ്ങളിൽ എല്ലാവരും സ്വന്തം വീടുകളിൽ തിരികെയെത്താൻ കഴിഞ്ഞ ആശ്വാസത്തിലാണ്. സിനിമാ താരങ്ങൾ ഷൂട്ടിംഗ് തിരക്കുകൾ മാറ്റിവെച്ച് വീടുകളിലേക്ക് ചേക്കേറിയ സന്തോഷം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. നടൻ മമ്മൂട്ടി ലോക്ക് ഡൗൺ കാലത്ത് പുതിയ വീട്ടിലേക്ക് ചേക്കേറിയിരിക്കുകയാണ്.
മുൻപ് താമസിച്ചിരുന്ന പനമ്പിള്ളി നഗറിലെ വീട്ടിൽ നിന്നും കടവന്ത്രയിലേക്കാണ് മമ്മൂട്ടിയും കുടുംബവും താമസം മാറിയത്. ദുൽഖർ സൽമാനും അമാലും കുഞ്ഞു മറിയവുമൊക്കെ പുതിയ വീട്ടിലുണ്ട്. ഇപ്പോൾ വീടിന്റെ ആകാശ കാഴ്ചയാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.
Read More:എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷകള്‍ക്ക് മാറ്റമില്ല; 26 ന് തന്നെ തുടങ്ങും
കടവന്ത്ര ഇളംകുളത്ത് കായലിനോട് ചേർന്നാണ് മമ്മൂട്ടിയുടെ പുതിയ വീട് സ്ഥിതി ചെയ്യുന്നത്. മമ്മൂട്ടിയുടേയും ദുൽഖർ സൽമാന്റെയും വാഹനക്കമ്പം പ്രസിദ്ധമാണ്. ഇരുവരുടെയും നിരവധി വാഹനങ്ങൾ വീടിന്റെ പരിസരത്ത് നിരനിരയായി കിടക്കുന്ന കാഴ്ചയും ചിത്രത്തിലുണ്ട്.
Story highlights- mammootty’s new home