വാഹന രജിസ്ട്രേഷൻ പുതുക്കാൻ ഇനി ഒരു സന്ദേശം മതി; വീട്ടിൽ സേവനങ്ങൾ ലഭ്യമാക്കാൻ ആർടിഎ
വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കാൻ പുതിയ മാർഗവുമായി ആർടിഎ. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റിയുടെ നിർദ്ദേശപ്രകാരം വാഹന രജിസ്ട്രേഷൻ പുതുക്കാൻ ഇനി ഒരൊറ്റ സന്ദേശം മതി. ഇത് പ്രകാരം ആർടിഎയുടെ മൊബൈൽ സഹായ കേന്ദ്രങ്ങൾ കസ്റ്റമറുടെ അടുത്തെത്തും.
ആവശ്യക്കാരായ മുതിർന്നവരെയും ഭിന്നശേഷിക്കാരെയും സഹായിക്കുന്നതിനായി ഒരു വ്യക്തിയും വാഹനത്തിൽ ഉണ്ടായിരിക്കും. 0564146777 എന്ന നമ്പറിലേക്കാണ് ഈ സേവനം ലഭിക്കാൻ സന്ദേശം അയക്കേണ്ടത്.
വാഹന റജിസ്ട്രേഷൻ, റജിസ്ട്രേഷൻ പുതുക്കൽ, ടെസ്റ്റിങ്, ഓണർഷിപ് സർട്ടിഫിക്കറ്റ്, ഓണർഷിപ് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, എക്സ്പോർട്, ട്രാൻസ്ഫർ തുടങ്ങിയ സേവനങ്ങളും ഇതിലൂടെ ലഭ്യമാകും.
RTA announced the relaunch of the mobile customers' happiness centre, adding another channel for delivering services to customers, especially senior citizens and people of determination. pic.twitter.com/jHwOOAiyqz
— RTA (@rta_dubai) May 3, 2020
മൂന്ന് ദിവസം മുൻകൂട്ടി സന്ദേശങ്ങൾ അയച്ചാൽ മാത്രമായിരിക്കും സേവനങ്ങൾ ലഭിക്കുക. എട്ട് മണിമുതൽ ഉച്ചയ്ക്ക് 12 മണിവരെ സേവനങ്ങൾ ലഭ്യമാക്കും.
അതേസമയം സർക്കാർ നിർദ്ദേശിച്ചിട്ടുള്ള കൊവഡ് സുരക്ഷാ മാനദണ്ഡങ്ങളോടെ മാത്രമായിരിക്കും സേവനങ്ങൾ നടപ്പിലാക്കുക.
Story Highlights: mobile centre services dubai introduces rta