സംസ്ഥാനത്ത് ഇതുവരെ സമൂഹവ്യാപനമില്ല; ഇനി ഭയക്കേണ്ടത് സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം- മുഖ്യമന്ത്രി
കേരളത്തിൽ ഇതുവരെ സമൂഹവ്യാപനം നടന്നിട്ടില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. സമ്പർക്കത്തിലൂടെ അസുഖം പകർന്നവരുടെ എണ്ണവും പരിമിതമാണ്. എന്നാൽ ഇനി ഭയക്കേണ്ടത് സമ്പർക്കത്തിലൂടെയുള്ള രോഗ വ്യാപനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതുവരെ വിദേശത്ത് നിന്നും എത്തിയവരാണ് രോഗബാധിതരിൽ കൂടുതൽ. ബാക്കിയുള്ള പോസിറ്റീവ് കേസുകൾ സമ്പർക്കത്തിലൂടെയാണ്. അതുകൊണ്ട് തന്നെ ബ്രേക്ക് ദ ചെയിന്‍, ക്വാറന്റീന്, റിവേഴ്സ് ക്വാറന്റീന് രീതികൾ കൂടുതല്‍ ശക്തമായി തുടരണം.
കേരളം പുതിയ രോഗികളുടെ എണ്ണം വര്‍ധിക്കാതെ പിടിച്ചുനിന്നിരുന്നു. വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ആളുകള്‍ എത്തിത്തുടങ്ങിയപ്പോള്‍ കൊവിഡ് പോസിറ്റീവ് രോഗികളുടെ എണ്ണം വര്‍ധിച്ചു. അടുത്ത ഘട്ടം സമ്പര്‍ക്കത്തിലൂടെയുള്ള രോഗ വ്യാപനമാണ്.
സാമൂഹിക അകലം പാലിക്കുക, ആവര്‍ത്തിച്ച് കൈ കഴുകുക, മാസ്ക് ധരിക്കുക ഇങ്ങനെയുള്ള ബ്രേക്ക് ദ ചെയിന്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നതിനും ക്വാറന്റീന് കൃത്യമായി നടപ്പാക്കുന്നതിലും നാം മുന്നേറിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Read More:സംസ്ഥാനത്ത് ഇന്ന് 12 പേർക്ക് കൊവിഡ്
കേരളത്തിൽ ഇതുവരെ 642 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 142 പേര് ഇപ്പോള്‍ ചികിത്സയിലാണ്. ഇന്നുമാത്രം 12 പേർക്ക് രോഗം സ്ഥിരീകരിച്ചു.
Story highlights- No community spread in kerala says c m