ഡല്‍ഹിയില്‍ നിന്നുള്ള ട്രെയിന്‍ 13 ന്; എറണാകുളത്ത് എത്തുന്ന യാത്രക്കാരെ വീടുകളിലേക്കും സമീപ ജില്ലകളിലേക്കും എത്തിക്കും
ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കുമ്പോൾ ഇതര സംസ്ഥാങ്ങളിൽ നിന്നും എത്തുന്നവർക്ക് സഹായമൊരുക്കുമെന്ന് എറണാകുളം ജില്ലാ ഭരണകൂടം. ഡൽഹിയിൽ നിന്നും മെയ് പതിമൂന്നിനാണ് ട്രെയിൻ പുറപ്പെടുന്നത്. കേരളത്തിൽ കോഴിക്കോട്, എറണാകുളം ജംഗ്ഷന്, തിരുവനന്തപുരം എന്നിവടങ്ങളിൽ മാത്രമാണ് സ്റ്റോപ്പുകൾ.
എറണാകുളത്ത് എത്തുന്ന യാത്രക്കാരെ വീടുകളിലേക്കും സമീപ ജില്ലകളിലേക്കും എത്തിക്കാനായി വാഹനങ്ങളും, ഓരോ യാത്രക്കാരെയും പ്രാഥമിക ലക്ഷണങ്ങള്‍ വിലയിരുത്താനുള്ള സംവിധാനങ്ങളും ക്രമീകരിക്കുവാനുമാണ് ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്.
മന്ത്രി വി എസ് സുനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് റെയില്‍വേ സ്റ്റേഷനില്‍ വേണ്ട നിർദേശങ്ങളും നിയന്ത്രണങ്ങളും തീരുമാനിച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന യാത്രക്കാർക്ക് എറണാകുളം റെയിൽവേ സ്റ്റേഷനിൽ നിന്നും കെഎസ്ആര്‍ടിസി ബസുകളും ടാക്സി സംവിധാനവും അതിനായി ക്രമീകരിക്കും.
Read More: വയനാട്ടിൽ പുതിയ ഹോട്ട്സ്പോട്ട്; രോഗമുക്തമായ കാസർകോട് വീണ്ടും കൊവിഡ്
ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ആളുകളെ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാനായി മന്ത്രി നിര്‍ദേശം നല്കി. നിലവില്‍ നിരീക്ഷണ കേന്ദ്രങ്ങളില്‍ ഉള്ള ആളുകളെ വീടുകളിലേക്ക് അയക്കും. സ്വകാര്യ വാഹനങ്ങളിലോ ടാക്സികളിലോ വീടുകളിലേക്ക് മടങ്ങാം.
Story highlights-Passengers arriving at Ernakulam will be brought to their homes and nearby districts