ഉയരത്തിൽ പറന്ന് മയിലുകൾ; വൈറലായി അപൂർവ ചിത്രങ്ങൾ, വീഡിയോ
ചില കാഴ്ചകൾ അപൂർവ്വമായി മാത്രമേ കാണാൻ കഴിയുകയുള്ളു. മൃഗങ്ങളുടെയും പക്ഷികളുടേയുമൊക്കെ അപൂർവ ചിത്രങ്ങൾ ക്യാമറകണ്ണുകളിൽ പകർത്തുന്ന പലരെയും നാം കാണാറുണ്ട്. അത്തരത്തിൽ കണ്ണിനും മനസിനും കുളിർമ്മ നൽകുന്ന ഒരു മനോഹര ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മനോഹരമായി പീലിവിടർത്തി പറക്കുന്ന ഒരു മയിലിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്.
തൂവലുകൾക്ക് നല്ല ഭാരമുള്ളതിനാൽ പൊതുവെ മയിലുകൾ അധികം ഉയരത്തിൽ പറക്കാറില്ല. അതുകൊണ്ടുതന്നെയാണ് ഉയരത്തിൽ പറന്നുയരുന്ന മയിലിന്റെ അപൂർവചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായത്.
Read also: ട്രാക്ടറിനു മുകളിൽ കയറി കടുവ, തുരത്താൻ പാടുപെട്ട് വനപാലകർ, വൈറലായി ദൃശ്യങ്ങൾ
വന്യജീവി ഫൊട്ടോഗ്രഫറായ ഹർഷ നരംസിംഹമൂർത്തിയാണ് രാജസ്ഥാനിലെ രത്തംബോർ ദേശീയ പാർക്കിൽ നിന്ന് മനോഹരമായ നിമിഷങ്ങൾ പകർത്തിയത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഈ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്.
This is how a peacock flies😊
— Susanta Nanda IFS (@susantananda3) May 3, 2020
The tail feathers might grow upto six feet and is more than 60% of body length. pic.twitter.com/nYo1BDGRpZ
നേരത്തെ സാമൂഹിക അകലം പലിച്ചുകൊണ്ട് സ്കൂൾ വരാന്തയിൽ വിശ്രമിക്കുന്ന മയിലിന്റെ ചിത്രങ്ങളും വൈറലായിരുന്നു. രാജസ്ഥാനിലെ നാഗൂറിൽ നിന്നുള്ളതാണ് ഈ ചിത്രങ്ങൾ. സ്കൂൾ വരാന്തയിൽ മയിലുകൾ വിശ്രമിക്കുന്നതാണ് ചിത്രത്തിൽ കാണുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാനാണ് ഈ ചിത്രം ട്വിറ്ററിൽ പങ്കുവെച്ചത്. സാമൂഹിക അകലം പാലിക്കേണ്ടത് എങ്ങനെയെന്ന് ദേശീയപക്ഷികൾ കാണിച്ചുതരും എന്ന അടിക്കുറുപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്.
Story Highlights: peacock flying