കേരളത്തിൽ കാലവർഷം നേരത്തെ; അതിതീവ്ര മഴയ്ക്കും സാധ്യത
May 6, 2020

കേരളത്തിൽ ഇത്തവണയും കാലവർഷം നേരത്തെ എത്തും. അതിതീവ്ര മഴയ്ക്കും സാധ്യതയെന്ന് കലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇത്തവണ ജൂൺ ഒന്നിന് തന്നെ കേരളത്തിൽ മഴ തുടങ്ങും. കഴിഞ്ഞവർഷത്തെ അതേ തോതിലോ അതിലധികമായോ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.
അതേസമയം ഈ വർഷം വേനൽമഴ കുറഞ്ഞതും, താപനില വർധിച്ചതും മഴ അധികം ലഭിക്കുന്നതിന് കാരണമെന്നാണ് കാലാവസ്ഥ നിരീക്ഷണം അറിയിക്കുന്നത്. വേനല്‍മഴ മാര്‍ച്ച് 1 മുതല്‍ മെയ് 31വരെ കിട്ടേണ്ടത് 379.7 മില്ലിമീറ്റർ ആണ്. കിട്ടിയത് 169.6 മില്ലിമീറ്ററും. 210.1 മില്ലീമീറ്ററിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്.
Story Highlights: kerala rain alert