ശക്തമായ മഴയ്ക്ക് സാധ്യത; കൊല്ലം ജില്ലയിൽ യെല്ലോ അലർട്ട്

May 11, 2020
rain

കേരളത്തിന്റെ വിവിധ ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. കൊല്ലം ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മഴയ്ക്ക് പുറമെ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്.

മത്സ്യ ബന്ധനത്തിലേർപ്പെട്ടിരിക്കുന്ന മത്സ്യതൊഴിലാളികൾ പ്രത്യേകം ജാഗ്രത പുലർത്തണം. കേരള തീരങ്ങളിൽ മത്സ്യതൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട്.

Read also:  ലോക്ക് ഡൗണിൽ കൃഷിപ്പണിയുമായി ഇരട്ടക്കുഞ്ഞുങ്ങൾ, വൈറൽ വീഡിയോ

വേനൽമഴയോടനുബന്ധിച്ചുള്ള ഇടിമിന്നലോട് കൂടിയ മഴ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ അടുത്ത 5 ദിവസവും തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം കണ്ണൂർ ജില്ലയുടെ വിവിധ ഇടങ്ങളിൽ കനത്ത മഴയും കാറ്റും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Story Highlights: kerala rain alert