സംസ്ഥാനത്ത് ഇന്ന് സമ്പൂർണ്ണ ലോക്ക് ഡൗൺ
May 10, 2020

സംസ്ഥാനത്ത് ഇന്ന് സമ്പൂർണ്ണ ലോക്ക് ഡൗൺ. മെഡിക്കൽ സ്റ്റോറുകൾ, ഹോട്ടലുകൾ, അവശ്യവസ്തുക്കൾ എന്നിവയ്ക്ക് തുറന്ന് പ്രവർത്തിക്കാം. യാത്രകൾക്കും നിയന്ത്രണങ്ങൾ ശക്തമാക്കി. അവശ്യക്കാർക്കും പാസ് ഉള്ളവർക്കും മാത്രമായിരിക്കും യാത്ര ഇളവ്.
അതേസമയം രാജ്യത്ത് മൂന്നാം ഘട്ട ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷമുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഞായറാഴ്ച സമ്പൂർണ്ണ ലോക്ക് ഡൗൺ ആചരിക്കാൻ തീരുമാനിച്ചത്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് തുടങ്ങിയ പ്രധാന നഗരങ്ങളിലെ റോഡുകൾ രാവിലെ അഞ്ച് മണി മുതൽ പത്ത് മണിവരെ അഞ്ച് മണിക്കൂർ അടച്ചിടും.
Story Highlights: complete lockdown kerala