മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ആദ്യ മലയാളി സംഘം ഇന്ന് തിരികെയെത്തും
മറ്റ് സംസ്ഥാനങ്ങളിൽ വിവിധ ആവശ്യങ്ങൾക്കായി പോയി തിരികെവരാൻ സാധിക്കാതെ കുടുങ്ങിയ മലയാളികൾ ഇന്നുമുതൽ കേരളത്തിലേക്ക് എത്തും. ഇന്നാണ് ആദ്യ സംഘം മുത്തങ്ങ, വാളയാർ ചെക്ക് പോസ്റ്റുകൾ വഴി എത്തുക.
നോർക്കയിലൂടെ രജിസ്റ്റർ ചെയ്ത മലയാളികളാണ് മടങ്ങിയെത്തുന്നത്. കേരളത്തിൽ വേണ്ട നടപടികൾ സർക്കാർ പൂർത്തിയാക്കി. മൈസൂരിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്ങില്‍ ചികിത്സക്ക് പോയ സംഘമാണ് ആദ്യം മടങ്ങി എത്തുക.
മൈസൂര്‍ കലക്ടറുടെ അനുമതിയോടെയാണ് സംഘം എത്തുന്നത്. വാളയാര്‍ ചെക്പോസ്റ്റ് വഴിയും നാളെ ഇതര സംസ്ഥാനത്ത് നിന്നും ആളുകള്‍ എത്തുന്നുണ്ട്. ചെക്ക് പോസ്റ്റിൽ എത്തുന്നവരുടെ ആരോഗ്യസ്ഥിതി പരിശോധിക്കാൻ മെഡിക്കൽ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.ഉച്ചക്ക് ഒരുമണി മുതൽ വൈകിട്ട് ആറു മണി വരെയാണ് ആളുകളെ കടത്തിവിടുന്നത്.
ഇതുവരെ നോർക്കയിൽ രജിസ്റ്റർ ചെയ്ത 1,50,000-ത്തോളം പേരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് എത്തുന്നത്.
Story highlights- The first group of Malayalees stranded in other states during lock down will return to Kerala today