ഇതര സംസ്ഥാന തൊഴിലാളികളെ കൊണ്ടുപോകുന്ന ആദ്യ ട്രെയിൻ കേരളത്തിൽ നിന്നും ഇന്ന് പുറപ്പെടും
May 1, 2020
നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുമായി ആദ്യ ട്രെയിൻ കേരളത്തിൽ നിന്നും ഇന്ന് പുറപ്പെടും. ആദ്യ ട്രെയിൻ ആലുവയിൽ നിന്ന് ഒഡിഷ തലസ്ഥാനമായ ഭുവനേശ്വറിലേക്കാണ് ഇന്ന് വൈകിട്ട് ആറുമണിക്ക് പുറപ്പെടുന്നത്.
രജിസ്ട്രേഷന്റെ അടിസ്ഥാനത്തിലാണ് ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടിലേക്ക് അയക്കുന്നത്. പ്രായമായവർക്കും കുടുംബമായി താമസിക്കുന്നവർക്കുമാണ് മുൻഗണന. അതിനനുസരിച്ചാണ് സംസ്ഥാനങ്ങളിലേക്ക് അയക്കുക.
സംസ്ഥാനം തിരിച്ച് കണക്കെടുത്ത് ഓരോ സംസ്ഥാനങ്ങളിലേക്കും പ്രത്യേക ട്രെയിനുകൾ ഓടിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. നാളെ 5 ട്രെയിനുകളാണ് തൊഴിലാളികളെയും കൊണ്ട് യാത്രയാകുന്നത്.