മൂന്നാം ഘട്ട ലോക്ക് ഡൗൺ- ഗ്രീൻ സോണിൽ ബസുകൾക്ക് അനുമതി; ഇളവുകൾ ഇങ്ങനെ
May 1, 2020

മേയ് നാലു മുതൽ 17 വരെ രണ്ടാഴ്ചത്തേക്ക് നീട്ടിയ മൂന്നാം ഘട്ട ലോക്ക് ഡൗണിൽ ഗ്രീൻ സോണിൽ കൂടുതൽ ഇളവുകൾ. പൊതുഗതാഗതത്തിനുള്ള ഇളവുകൾ ഇല്ലെങ്കിലും ഗ്രീൻ സോണിൽ വാഹനങ്ങൾക്ക് അനുമതി നൽകി. 50 ശതമാനം യാത്രക്കാരെ മാത്രമേ അനുവദിക്കൂ.
വിമാന, മെട്രോ, അന്തർ സംസ്ഥാന യാത്രകൾക്ക് വിലക്ക് തുടരും. മാളുകൾ, ജിമ്മുകൾ, തിയേറ്റർ തുടങ്ങിയ മെയ് 17 വരെ അടഞ്ഞുകിടക്കും. രാഷ്ട്രീയ, മത, സാമൂഹിക ചടങ്ങുകൾക്ക് വിലക്ക് തുടരും.
ഓറഞ്ച് സോണുകളിൽ ടാക്സി യാത്ര അനുവദനീയമാണ്. ഡ്രൈവറും യാത്രക്കാരനുമേ ടാക്സിയിൽ ഉണ്ടാകാൻ പാടുള്ളു. റെഡ് സോണുകളിൽ വിലക്ക് തുടരും. കൃഷിപ്പണികൾക്ക് മാത്രമാണ് റെഡ് സോണിൽ ഇളവുള്ളത്.